കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു; വയനാട്ടില്‍ മവോയിസ്റ്റ് കമാന്‍ഡര്‍ കീഴടങ്ങി

Google Oneindia Malayalam News

വയനാട്: സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് പ്രകാരം വയനാട്ടില്‍ ആദ്യ മാവോവാദി കീഴടങ്ങിയതായി പൊലീസ് പറഞ്ഞു. കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡന്റായിരുന്ന ലിജേഷ് എന്ന രാമു രമണയാണ് കീഴടങ്ങിയതെന്ന് കോഴിക്കോട് നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ് മാധ്യമങ്ങളെ അറിയിച്ചു. വയനാട് പുല്‍പ്പള്ളി അമരക്കുനി സ്വദേശിയായ ലിജേഷ് 38 ഇന്നലെ രാത്രിയാണ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് മുന്നില്‍ കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടെന്നും, മാവോയിസ്റ്റ് സംഘടനകളിലേക്ക് പോയ യുവാക്കള്‍ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും ലിജേഷ് പറഞ്ഞു.

oi

മുല്ലപ്പെരിയാറിൽ പിണറായി പഴയതൊന്നും മറക്കരുത്; ഓർമ്മപ്പെടുത്തലുമായി കെ സുധാകരൻമുല്ലപ്പെരിയാറിൽ പിണറായി പഴയതൊന്നും മറക്കരുത്; ഓർമ്മപ്പെടുത്തലുമായി കെ സുധാകരൻ

ലിജേഷ് കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡന്റായിരുന്നു. ഇദ്ദേഹം കേരളം, കര്‍ണാടക, ആഡ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ കവിത നിലവില്‍ മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഇയാള്‍ ഇതിന് മുന്‍പ് ഏതൊക്കെ ഓപറേഷനില്‍ പങ്കെടുത്തു, ആയുധങ്ങള്‍ ഹാജരാക്കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലീസ് മറുപടി നല്‍കിയിരുന്നില്ല. മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ കുടുങ്ങിയവരെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018 മെയ് മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. അറസ്റ്റ് വരിക്കുന്ന മാവോവാദികള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ വരെ സഹായധനവും ജോലിയും നല്‍കും. എന്നാല്‍ ഇവര്‍ 5 വര്‍ഷത്തോളം കാലം പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. കീഴടങ്ങിയവര്‍ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. എന്നാല്‍ ആനുകൂല്യങ്ങള്‍ നേടുന്നതിന് മാത്രമായി തന്ത്രപരമായി കീഴടങ്ങുന്നവരെ മാറ്റിനിര്‍ത്തുന്ന രീതിയിലാണ് പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിന്നത്.

മുല്ലപ്പെരിയാര്‍ 142 അടിയാക്കണമെന്ന് തമിഴ്‌നാട്, 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളംമുല്ലപ്പെരിയാര്‍ 142 അടിയാക്കണമെന്ന് തമിഴ്‌നാട്, 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം

തീവ്രവാദികളെ അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഓരോ വിഭാഗത്തിലുളളവര്‍ക്കും നിര്‍ദ്ദേശിച്ചിട്ടുളളത്. ഉയര്‍ന്ന കമ്മിറ്റികളിലുളളവരാണ് ഒന്നാം കാറ്റഗറി വിഭാഗത്തില്‍ വരുന്നത്. അവര്‍ കീഴടങ്ങുമ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കും. ഗഡുക്കളായാണ് തുക നല്‍കുക. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപ നല്‍കും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപ നല്‍കും. തൊഴില്‍ പരിശീലനം ആവശ്യമുളളവര്‍ക്ക് മൂന്നു മാസം വരെ 10,000 രൂപ നല്‍കും. കാറ്റഗറി 2 എ, കാറ്റഗറി 2 ബി എന്നീ വിഘാത്തിലുള്‍പ്പെടുന്നവര്‍ക്ക് കീഴടങ്ങുമ്പോള്‍ മൂന്ന് ലക്ഷം രൂപയാണ് നല്‍കുക. അതും ഗഡക്കളായി. കൂടാതെ ആയുധം പോലീസിനെ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കും.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

'ദുബായിലൊക്കെ കഷ്ടപ്പെട്ടു, ആരെയും പിടിച്ച് വെച്ചിട്ടില്ല, വെറുതേ വിടൂ', ഹേറ്റേഴ്സിനോട് ബിഗ് ബോസ് താരം സൂര്യ'ദുബായിലൊക്കെ കഷ്ടപ്പെട്ടു, ആരെയും പിടിച്ച് വെച്ചിട്ടില്ല, വെറുതേ വിടൂ', ഹേറ്റേഴ്സിനോട് ബിഗ് ബോസ് താരം സൂര്യ

English summary
Maoist ideas lost their relevance; In Wayanad, the Maoist commander surrendered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X