നിലമ്പൂരിനെ വിറപ്പിച്ച് വീണ്ടും മാവോയിസ്ററുകള്‍? വരവ് പകരം വീട്ടാനോ?
പൂളക്കപ്പാറ വനം ഔട്ട്‌പോസ്റ്റിന് സമീപം രാത്രിയിലാണ് മാവോയിസ്റ്റുകളെ കണ്ടത്. വാച്ചര്‍മാരാണ് മാവോയിസ്റ്റുകളെ കണ്ടത്. രാത്രി പന്ത്രണ്ടരയോടെയാണ് മാവോയിസ്റ്റുകളെ കണ്ടത്.
നിലമ്പൂര്‍: നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തി. കഴിഞ്ഞ നവംബര്‍ 24ന് മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ വനപ്രദേശത്തിന് സമീപത്താണ് വീണ്ടും മാവോയിസ്റ്റുകളെ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് മാവോയിസ്റ്റുകളെ കണ്ടത്.
പൂളക്കപ്പാറ വനം ഔട്ട്‌പോസ്റ്റിന് സമീപം രാത്രിയിലാണ് മാവോയിസ്റ്റുകളെ കണ്ടത്. വാച്ചര്‍മാരാണ് മാവോയിസ്റ്റുകളെ കണ്ടത്. രാത്രി പന്ത്രണ്ടരയോടെയാണ് മാവോയിസ്റ്റുകളെ കണ്ടത്. മൂന്നു നാലുപോരുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ സമീപത്തെ പുഴയില്‍ കുളിച്ച ശേഷം കാട്ടിനുള്ളിലേക്ക് കടന്നതായാണ് വിവരം.

നിലമ്പൂരില്‍
പൂളക്കപ്പാറ വനം ഔട്ട് പോസ്റ്റിന് സമീപമാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് ഇവരെ കണ്ടത്. കഴിഞ്ഞ നവംബര്‍ 24ന് മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശമാണ് ഇത്.

ഒന്നിലേറെപ്പേര്‍
രണ്ട് ദിവസം മുമ്പ് ഒപിക്ക് സമീപം രാത്രി പന്ത്രണ്ടരയോടെയാണ് മൂന്നു നാലു പേരെ കണ്ടത്. ഒപിയിലുണ്ടായിരുന്ന വാച്ചര്‍മാരാണ് ഇവരെ കണ്ടത്. മൂന്നു നാലുപേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. രാത്രി ഭക്ഷണം കഴിഞ്ഞ് കൈകഴുകുമ്പോഴായിരുന്നു ഇവരെ കണ്ടത്.

ഉന്നതരെ അറിയിച്ചു
കുറച്ചു സമയം ഇവര്‍ അവിടെ ചിലവിട്ടതായും സമീപത്തെ പുഴയില്‍ കുളിച്ചതായും വാച്ചര്‍മാര് പറുന്നു. ഇവര്‍ കാട്ടിലേക്ക് പോയതായാണ് വിവരം. മാവോയിസ്റ്റുകളെ കണ്ടതോടെ ഒപിയില്‍ തുടരുന്നത് അപകടമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് വാച്ചര്‍മാര്‍ സമീപത്തെ പമ്പ് ഹൗസിലേക്ക് പോയി. അതിനു ശേഷം ഉന്നതരെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥിരീകരിച്ചു
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതില്‍ നിന്നാണ് ഇവര്‍ പുഴയിലിറങ്ങി കുളിച്ചതായി വിവരം ലഭിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു. ഫെബ്രുവരി 16ന് അയ്യപ്പനെന്ന മാവോ പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവര്‍ ഒരു വീട്ടില്‍ നിന്ന് പഞ്ചസാരയും ചായപ്പൊടിയും വാങ്ങിയതായും വിവരങ്ങളുണ്ട്.

സ്ത്രീ ഉള്‍പ്പെടെ
നവംബര്‍ 24നാണ് നിലമ്പൂര്‍ മേഖലയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളായ രണ്ടു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അജിത, കുപ്പു സ്വാമി എ്‌ന ദേവരാജന്‍ ന്നെിവരാണ് മരിച്ചത്. അതേസമയം നടന്നത് വ്യാജ ഏററുമുട്ടലാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

പകരം വീട്ടും
മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് പകരം വീട്ടുമെന്ന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നിലമ്പൂര്‍ മേഖലയില്‍ മാവോയിസ്റ്റുകളെ കണ്ടെത്തിയത്.












Click it and Unblock the Notifications