കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനംവകുപ്പ് ജീവനക്കാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോയി വിട്ടയച്ചു

  • By Athul
Google Oneindia Malayalam News

നിലമ്പൂര്‍: നിലമ്പൂരിനടുത്ത് അമരമ്പലം പഞ്ചായത്തിലെ വനം വകുപ്പ് ജീവനക്കാരായ മൂന്ന് വാച്ചര്‍മാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി തിരികെ വിട്ടയച്ചു. സ്ത്രീകള്‍ ഉള്‍പ്പെട്ട ഒമ്പത് അംഗ മാവോയിസ്റ്റ് സംഘമാണ് തട്ടിക്കൊണ്ട് പോകലിന് നേതൃത്വം കൊടുത്തത്.

രാത്രി ഒമ്പത് മണിയോടെ തട്ടിക്കൊണ്ടുപോയ ഇവരെ പത്തരയോടെ മൊബൈലിന്റെ സിംകാര്‍ഡ് ഊരിമാറ്റിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു. നിലമ്പൂര്‍ സൗത്തിലെ ഫോറസ്റ്റ് വാച്ചര്‍ അജയന്‍, സൈലന്റ് വാലി ഫോറസ്റ്റ് വാച്ചര്‍ രമണന്‍, താല്‍കാലിക ജീവനക്കാരന്‍ അലി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

MAOIST

മാവോയിസ്റ്റുകള്‍ ഭക്ഷണം ആവശ്യപ്പെട്ടാണ് ആദ്യം തങ്ങളെ സമീപിച്ചതെന്നും തുടര്‍ന്ന് തോക്കു ചൂണ്ടി കാടിനുള്ളിലേക്ക് കൂട്ടികൊണ്ട് പോയെന്നും വനത്തിന്റെ ഉള്‍ഭാഗത്തെത്തിച്ചിട്ട് വിട്ടയച്ചെന്നും വാച്ചര്‍മാര്‍ പറഞ്ഞു.

വാച്ചര്‍മാര്‍ ആയതുകൊണ്ടാണ് വിട്ടയക്കുന്നതെന്നും കാക്കി ഇട്ട ആരെങ്കിലും കാട്ടിലേക്ക് വന്നാല്‍ വെടിവയ്ക്കുമെന്നും മാവോയിസ്റ്റുകള്‍ ഭീക്ഷണിപ്പെടുത്തിയതായും വാച്ചര്‍മാര്‍ പറഞ്ഞു.

സൈലന്റ് വാലിയുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലയിലാണ് സംഭവം നടന്നത്. ജനവാസം കുറവായതും അട്ടപ്പാടിയില്‍ നിന്നും 12 മണിക്കൂര്‍ നടന്നാല്‍ ഇവിടെ എത്താമെന്നതും മാവോയിസ്റ്റ് സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഇവിടെ ഫോറസ്റ്റ് വാച്ചര്‍മാര്‍ക്കെതിരെ മാവോയിസ്റ്റ് വെടിവെയ്പ്പ് നടന്നത്.

English summary
Maoists kidnapped three forest officials from T K Colony at Amarabalam near Nilambur and let them free after a few hours. The incident happened on Friday night at about 9.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X