കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല്‍പത് വര്‍ഷം ഒളിവില്‍... ഒടുവില്‍ നക്‌സല്‍ മുരളി പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണ കേസിലെ പ്രതി, അടിയന്തരാവസ്ഥക്കാലത്ത് പോലീസുകാര്‍ കൊന്നുകളഞ്ഞ ആര്‍ഇസി വിദ്യാര്‍ത്ഥി രാജന്റെ സുഹൃത്തും സഹപാഠിയും, ഇപ്പോള്‍ മാവോവാദികളുടെ സൈദ്ധാന്തിക നേതാവ്... മുരളി കണ്ണമ്പള്ളി എന്ന മാവോയിസ്റ്റ് നേതാവിനെ ഇങ്ങനെയൊക്കെ വിശേഷിപ്പിയ്ക്കാം.

മഹാരാഷ്ട്രയിലെ പൂനെയില്‍ വച്ച് മുരളി കണ്ണമ്പിള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് വാര്‍ത്ത. സഖാവ് എന്നറിയപ്പെടുന്ന സിപി മൊയ്തീന്റെ സഹോദരന്‍ ഇസ്മായിലിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടത്രെ.

CPI Maoist

കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനത്തിന് വലിയ വേരോട്ടം ഉണ്ടായിരുന്ന കാലത്താണ് മുരളിയും തീവ്ര വിപ്ലവത്തിന്റെ പാതയിലേക്ക് വരുന്നത്. കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഇക്കാലത്ത്. 1976 ല്‍ നടന്ന കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണ കേസില്‍ പ്രതിയായിരുന്നു.

അന്ന് നാട് വിട്ടതാണ് മുരളി. പിന്നീട് നക്‌സല്‍ പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായ ഗ്രൂപ്പുകളില്‍ സജീവമായി. ഇത്തരം ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് സിപിഐ മാവോയിസ്റ്റ് നിലവില്‍ വന്നപ്പോള്‍ അതിന്റെ ദേശീയ നേതാവായി.

അജിത്ത് എന്ന തൂലികാനാമത്തില്‍ നിരവധി മാവോയിസ്റ്റ് പുസ്തകങ്ങളും മുരളി എഴുതിയിട്ടുണ്ട്. വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. നാല്‍പത് വര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. എറണാകുളം ജില്ലയിലെ ഇരുന്പനം സ്വദേശിയാണ്.

English summary
Maoist leader Murali Kannampilly arrested in Maharashtra. He was in underground for 40 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X