രൂപേഷിന് ആയുധമെത്തിക്കുന്ന സഹായി അറസ്റ്റില്‍
കോഴിക്കോട്: അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനും സംഘത്തിനും ആയുധങ്ങളടക്കം എത്തിച്ചുകൊടുന്ന സഹായിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തിക്കോടി സ്വദേശി എ. റജീഷിനെയാണ് കോഴിക്കോടുവെച്ച് പോലീസ് പിടികൂടിയത്. ഇയാള്‍ നേരത്തെ തന്നെ രഹസ്യാന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നാണ് വിവരം.
രൂപേഷിനെയും സംഘത്തേയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പയ്യോളിയിലെ വീട്ടിലെത്തി പോലീസ് റജീഷിനെ പിടികൂടിയത്. നേരത്തെ പിടിയിലായവര്‍ റജീഷിനെതിരെ ഏതെങ്കിലും തരത്തില്‍ മൊഴി കൊടുത്തിരുന്നുവോ എന്ന് വ്യക്തമല്ല. പുതിയ തെളിവുകള്‍ ലഭിച്ചതോടെയാണ് റജീഷിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

തോക്കുകള്‍ക്കു പുറമേ മാവോയിസ്റ്റുകള്‍ക്ക് കാട്ടില്‍ ആവശ്യമായ സാധനങ്ങള്‍ റജീഷ് തന്റെ കാറില്‍ പ്രത്യേക സ്ഥലത്ത് എത്തിച്ചു നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പോലീസ് നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ വനാതിര്‍ത്തിയിലായിരുന്ന റജീഷിന്റെ സേവനം.
മാവോയിസ്റ്റ് സംഘത്തിന് റോഡ് മാര്‍ഗം സഞ്ചരിക്കാനും, വിവിധ ഇടങ്ങളില്‍ ഇവര്‍ക്ക് താമസിക്കാനും സൗകര്യമൊരുക്കി കൊടുത്തത് റജീഷ് ആയിരുന്നു. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ മകനായ റജീഷ് എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്നു. പിന്നീടാണ് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത്.












Click it and Unblock the Notifications