അമ്പോയത്തോടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ; സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ മറവിൽ മത തീവ്രവാദം?
കണ്ണൂർ: അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിച്ചു. നേരത്തെ സായുധരായ മാവോയിസ്റ്റുകൾ രണ്ട് തവണ പ്രകടനംനടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ യുള്ള പ്രതിഷേധങ്ങളുടെ മറവിൽ മതതീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് പോസ്റ്ററില്‍ പറയുന്നു.
ഇത് പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും സിപിഐ(എംഎല് ) പശ്ചിമഘട്ട മേഖലാ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്ന പോസ്റ്ററിൽ വ്യക്തമാക്കുന്നു. നേരത്തെ : കൊട്ടിയൂരിനടുത്തെ അമ്പായത്തോടിൽ ലഘുലേഖ വിതരണം ചെയ്യുകയും പോസ്റ്ററുകൾ ഒട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്ത മാവോയിസ്റ്റുകൾ കമ്പനി ദളത്തിൽ പെട്ട ഗ്രൂപ്പിൽ നിന്നാണെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതും കമ്പനി ദളത്തിൽപ്പെട്ടവർ തന്നെയാണെന്നാണ് സൂചന.

കഴിഞ്ഞ വർഷം ഡിസംബറിൽ മാവോയിസ്റ്റുകൾ അമ്പായത്തോടിൽ പ്രകടനം നടത്തിയിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്യുകയും ചെയ്തിരുന്നു. കേളകം പോലീസും തണ്ടർബോൾട്ടും ക്യാംപ് ചെയ്യുന്ന സ്ഥലത്ത് ഇത്തരത്തിലുള്ള ഒരു പ്രകടനം വളരെ ഗൗരവമായി ആയിരുന്നു സർക്കാർ എടുത്തത്. എന്നാൽ വീണ്ടും ഇത്തരത്തിൽ പോസ്റ്റർ പതിച്ചത് ആശങ്ക ഉടലെടുക്കുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications