'തിരിച്ചടി നല്‍കും'; മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ തിരുവനന്തപുരത്ത്
മാവോയിസ്റ്റുകള്‍ക്കെതിരായ ഭീകരതയ്ക്ക് തിരിച്ചടി നല്‍കുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. പരിശോധനയ്ക്ക് ശേഷം പോലീസ് പേസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ട്
തിരുവനന്തപുരം: നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ തിരിച്ചടി നല്‍കുമെന്ന പോസ്റ്റര്‍ തിരുവന്തപുരത്ത് കണ്ടെത്തി. സ്‌പെന്‍സര്‍ ജങ്ഷനിലെ ഇന്ത്യന്‍ കോഫി ഹൗസിലെ പുരുഷന്മാരുടെ മൂത്രപ്പുരയിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്. ജല ഉപയോഗം കറയ്ക്കുന്നതായി ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററിലാണ് ചുവന്ന മഷിയില്‍ എഴുത്ത് പ്രത്യക്ഷപ്പെട്ടത്.
മാവോയിസ്റ്റുകള്‍ക്കെതിരായ ഭീകരതയ്ക്ക് തിരിച്ചടി നല്‍കുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. പരിശോധനയ്ക്ക് ശേഷം പോലീസ് പേസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെ അതീവ ജാഗ്രതയിലാണ് പോലീസ്.

നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊന്നതിന്റെ പശ്ചാത്തലത്തിലാണഅ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിന്റെ ആധികാരികതയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Click it and Unblock the Notifications