അമ്പായത്തോട് മാവോയിസ്റ്റ് പ്രകടനം; കണ്ണൂരിലും കനത്ത ജാഗ്രത, തണ്ടർബോൾട്ട് തിരച്ചിൽ നടത്തുന്നു
കേളകം: വയനാട് വൈത്തിരിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലും സുരക്ഷ ശക്തമാക്കി. കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ തണ്ടർബോൾട്ട് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
കണ്ണൂർ ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ മേൽ നോട്ടത്തിൽ കണ്ണൂർ ജില്ലയുടെ മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്റ്റേഷനുകളുടെ പരിധികളിൽ നിരീക്ഷണം ശക്തമാക്കിയത്. കേളകം, ആറളം തുടങ്ങിയ പ്രദേശങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത്.
ജില്ലാ പോലീസ് മേധാവി അർധരാത്രിയോടെ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി സുരക്ഷാ നിർദ്ദേശം നൽകുകയായിരുന്നു.

മാവോയിസ്റ്റുകൾ നേരത്തെ എത്തിയ കോളനികളിലും വന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ കൊട്ടീയൂർ അമ്പായത്തോട് ടൗണിൽ സായുധരായ മാവോയിസ്റ്റുകൾ പ്രകടനം നടത്തിയിരുന്നു. ഓപ്പറേഷൻ ഹാക്ക് എന്ന പേരിൽ പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ പിടികൂടാനായി വ്യാപക തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷന്‍ ഹോക്ക് എന്നപേരിലുള്ള തിരച്ചില്‍ നടക്കുന്നത്. തണ്ടര്‍ബോള്‍ട്ട്, നക്‌സല്‍ വിരുദ്ധസേന, ആമ്ഡ് റിസര്‍വ് ബറ്റാലിയന്‍ എന്നിവരുമായി ചേര്‍ന്ന് ആണ് ഓപ്പറേഷന്‍ ഹോക്ക് നടപ്പിലാക്കിയത്. അതിർത്തി പ്രദേശങ്ങളിലൂടെ കടന്ന പോകുന്ന വാഹനങ്ങളിലും പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications