കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിൽ കൂടുതൽ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി സൂചന; ലഘുലേഖകളും പോസ്റ്ററുകളും പതിപ്പിച്ചു

Google Oneindia Malayalam News

കൽപ്പറ്റ: കഴിഞ്ഞ കുറച്ച് നാളുകളായി സുഗന്ധഗിരി മേഖലയിൽ ആദിവാസി സാന്നിധ്യം ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ഡിസംബറിൽ വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് തവിഞ്ഞാല്‍, അയനിക്കല്‍, പേര്യ തുടങ്ങിയ പ്രദേശങ്ങളിൽ തണ്ടർ ബോൾട്ടും പോലീസും തിരച്ചിൽ ശക്തമാക്കിയിരുന്നു.

മാവോയിസ്റ്റ് നേതാവ് ജയണ്ണയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘം പ്രദേശത്തുള്ളതായാണ് പൊലീസിന് സൂചനകൾ ലഭിച്ചത്. സംഘത്തിലെ മൂന്ന് പേർ സ്ത്രീകളായിരുന്നു. ആയുധധാരികളായ ഒമ്പതംഗ സംഘം പേര്യയിൽ എത്തുകയും പ്രദേശവാസികൾക്ക് ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തിരുന്നു.

main

ബ്രാഹ്മണ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികൾ ഇവർ പ്രദേശവാസികൾക്ക് വിതരണം ചെയ്തിരുന്നു. ഇതിന് മുമ്പും മാവോ വാദി സംഘം ഇവിടെയെത്തി നാട്ടുകാർക്ക് ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തിരുന്നു.

'പാക് ജനക്കൂട്ടം അടിച്ചുകൊന്ന പാക് പൈലറ്റ്'പാക് ജനക്കൂട്ടം അടിച്ചുകൊന്ന പാക് പൈലറ്റ്"! ദേശീയ മാധ്യമങ്ങള്‍ ആഘോഷമാക്കിയ വാര്‍ത്തയ്ക്ക് പിന്നില്‍

വയനാട് വൈത്തിരിയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായ പശ്ചാത്തലത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 30 അംഗ പോലീസ് സംഘം കാട്ടിനുള്ളിൽ തിരച്ചിൽ നടത്തുകയാണ്. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടിരുന്നു..

English summary
maoist presence in wayanad, security tightened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X