മാവോയിസ്റ്റും 'നാടകം' കളിക്കാന്‍ തുടങ്ങി; കലയിലൂടെ രാഷ്ട്രീയം പറയാനുറച്ച് മാവോയിസ്റ്റ്
സോളര്‍ കേസു മുതല്‍ അട്ടപ്പാടിയിലെ ശിശുമരണം വരെ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി നാടകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
മലപ്പുറം: ഇടതുപക്ഷ പാര്‍ട്ടികള്‍ അവരുടെ പ്രചരണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് നാടകങ്ങളാണ്. നാടകങ്ങളെ രാഷ്ടീയ ആയുധമാക്കാന്‍ മാവോയിസ്റ്റുകളും ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ അപ്രസക്തരാക്കണമെന്ന ആഹ്വാനം പ്രചരിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ തയാറാക്കിയ വീഡിയോ ആണ് പുറത്തായിരിക്കുന്നത്.
മൊബൈല്‍ഫോണ്‍ വഴി പ്രചരപ്പിക്കുന്നതിനായി ചിത്രീകരിച്ച നാടകത്തിന്റെ വിഡിയോ അടങ്ങിയ പെന്‍ഡ്രൈവുകള്‍ നിലമ്പൂര്‍വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലത്തു നിന്നാണ് പോലീസിന് വീഡിയോ ലഭിച്ചത്. സോളര്‍ കേസു മുതല്‍ അട്ടപ്പാടിയിലെ ശിശുമരണം വരെ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി നാടകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിത്രീകരിച്ചതാണ് നാടമെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തം. കേരളത്തില്‍സി.പി.എം നടത്തിയ ആക്രമണങ്ങള്‍ മുതല്‍ ബംഗാളില്‍ 30 വര്‍ഷത്തെ ഭരണം നഷ്ടമായതിന്റെ കാരണം വരെ നാടകം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കി ബാത് മുതല്‍ അസഹിഷ്ണുത വരെ ബിജെപിക്കെതിരെയുളള നാടകത്തില്‍ ചര്‍ച്ചയാവുന്നുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ആദിവാസി കോളനികളില്‍ പ്രദര്‍ശിക്കാന്‍ ചിത്രീകരിച്ചതാണ് വിഡിയോ എന്നാണ് നിഗമനം. രാഷ്ട്രീയപാര്‍ട്ടികളെ വിശ്വസിക്കരുതെന്നും തിരഞ്ഞെടുപ്പിനെ ബഹിഷ്‌കരിക്കണമെന്നുമാണ് ആഹ്വാനം. അട്ടപ്പാടി വനത്തില്‍ വച്ചാണ് നാടകം ചിത്രീകരിച്ചതെന്നും സംശയമുണ്ട്.












Click it and Unblock the Notifications