കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയെന്താ മക്കളെ സാമൂഹ്യപ്രവര്‍ത്തകരാക്കാത്തത്- ആമിയുടെ കത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും ഷൈനയുടേയും മക്കളെ ഉപദേശിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അയച്ച തുറന്ന കത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചെന്നിത്തലയ്ക്ക് രൂപേഷിന്റെ മകള്‍ ആമിയുടെ മറുപടിക്കത്ത്.

ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആമി കത്തെഴുതിയിരിയ്ക്കുന്നത്. നല്ല സുഹൃത്തുക്കളായാണ് തങ്ങളെ മാതാപിതാക്കള്‍ വഴിനടത്തിയതെന്ന് ആമി പറയുന്നു.എന്തുകൊണ്ടാണ് രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ മക്കളെ സാമൂഹ്യ പ്രവര്‍ത്തന മേഖലയിലേക്ക് കൊണ്ടുവരാത്തത്തെന്ന് ആമി ചോദിയ്ക്കുന്നു. വിദ്യാര്‍ത്ഥികാലം മുതലേ സമൂഹ്യ പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന ആളല്ലേ രമേശ് ചെന്നിത്തല എന്നും ചോദ്യം.

ami-roopesh

മന്ത്രിയുടെ കത്തില്‍ പറഞ്ഞതുപോലെ സ്‌നേഹമില്ലാതെ വളര്‍ന്നവരല്ല തങ്ങള്‍. മാതാപിതാക്കളുമായുള്ള തങ്ങളുടെ അടുപ്പം മന്ത്രിയ്ക്ക് മനസ്സിലാകണം എന്നില്ല.

മക്കള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ വഴി തിരഞ്ഞെടുക്കണം എന്നാണ് തങ്ങളുടെ മാതാപിതാക്കള്‍ ആഗ്രഹിയ്ക്കുന്നത്. അവരുടെ വഴിയെ കുറിച്ച് ആത്മവിശ്വാസമുള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ ചി്ന്തിയ്ക്കുന്നത്. മന്ത്രിയ്ക്ക് മക്കളെ അങ്ങനെ വളര്‍ത്താനുള്ള ആത്മവിശ്വാസമില്ലേ എന്നും ആമി ചോദിയ്ക്കുന്നു.

രൂപേഷിന്റേയും ഷൈനയുടേയും ആശയങ്ങള്‍ ശരിയാണെന്ന് തങ്ങള്‍ക്ക് തോന്നിപ്പിച്ചത് രമേശ് ചെന്നിത്തലയുടെ പോലീസ് ആണെന്നും ആമി ആരോപിയ്ക്കുന്നു.

English summary
Maoist Roopesh's daughter Ami writes open reply to Ramesh Chennithala. മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ മകള്‍ ആമി രമേശ് ചെന്നിത്തിലയ്ക്ക് തുറന്ന മറുപടിക്കത്തെഴുതി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X