ഒന്നും വെളിപ്പെടുത്തിയിട്ടില്ല; എല്ലാം കെട്ടുകഥകളെന്ന് രൂപേഷിന്റെ മകള്‍ ആമി
കൊച്ചി: അച്ഛനും അമ്മയും പിടിയിലായ മറ്റുള്ളവരും പോലീസ് ചോദ്യം ചെയ്യലില്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് രൂപേഷിന്റെ മകള്‍ ആമി. രൂപേഷിനെയും ഷൈനയേയും കൊച്ചിയിലെ സിബിഐ കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. ഇതിനുശേഷം മാധ്യമപ്രവര്‍ത്തരോട് പ്രതികരിക്കുകയായിരുന്നു രൂപേഷിന്റെയും ഷൈനയുടെയും മൂത്തമകള്‍ ആമി.
തങ്ങളെ കൊലപ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് രൂപേഷ് പറഞ്ഞതായി ആമി ആവര്‍ത്തിച്ചു. കാട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോള്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. നേരത്തെയും ഇവര്‍ക്ക് വധഭീഷണി ഉണ്ടായതായി ആമി മാധ്യമങ്ങളെ അറിയിച്ചിരുന്നു. കൊയമ്പത്തൂര് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അനുജത്തിക്കൊപ്പം മാതാപിതാക്കളുമായി ആമി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൊയമ്പത്തൂര്വെച്ച് അറസ്റ്റിലായ മാവോയിസ്റ്റുകളെ ഇതാദ്യമായാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. കൊച്ചി സിബിഐ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി. നക്സല്‍ നേതാവ് മല്ലരാജറെഡ്ഢിക്കും ഭാര്യക്കും ഒളിവില്‍ താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന കേസിലാണ് യുഎപിഎ. അടുത്തമാസം മൂന്നുവരെ ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് കര്‍ണാടകത്തിലെയും കേരളത്തിലെയും കോടതികളില്‍ ഇവര്‍ക്ക് ഹാജരാകേണ്ടിവരും. മാവോയിസ്റ്റ് അക്രമവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍പ്പെട്ട കോടതികളിലാണ് ഹാജരാകേണ്ടത്. കേസുകള്‍ ഗൗരവമുള്ളതല്ലെങ്കിലും പലകേസുകളിലായി മാസങ്ങളോളം ജാമ്യമില്ലാതെ ഇവര്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്നുറപ്പാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications