Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍; എടിഎസ് ചോദ്യം ചെയ്യുന്നു

പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ. ഷൊർണൂർ റെയിൽ വേ സ്റ്റേഷൻ പരിസരത്ത് നിന്ന് ശനിയാഴ്ച രാത്രിയോടെ തീവ്രവാദ വിരുദ്ധ സേന ( എ ടി എസ് ) ആണ് ഇയാളെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാൻഡറാണ് സോമൻ. കൽപറ്റ സ്വദേശിയായ ഇയാൾ പോലീസിനെ ആക്രമിച്ചതടക്കം നിരവധി യു എ പി എ കേസുകളിൽ പ്രതിയാണ്.

നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മാനോജ് സോമന്റെ സംഘത്തിലെ അം​ഗമാണ്. 2012 മുതൽ കബനി, നാടുകാണി ദളങ്ങളിലെ കമാന്ററായി പ്രവർത്തിച്ച് വരികയായിരുന്നു. എറണാകുളത്തേക്ക് കൊണ്ടുപോയ സോമനെ എ ടി എസ് ചോദ്യംചെയ്യുകയാണ്. മാവോയിസ്റ്റ് പ്രവർത്തത്തിന്റെ പേരിൽ വയനാട് ജില്ല പോലീസ് പുറത്തിറക്കിയ വാണ്ടഡ് പട്ടികയിൽ ഇയാളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

arrest

കണ്ണൂർ, വയനാട് ജില്ലകളിൽ ഉൾപ്പെട്ട കബനി ദളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയ്സ്റ്റ് സംഘടനയിൽ അം​ഗമാണ് മനോജെന്ന് എ ടി എസ് നേരത്തെ കണ്ടെത്തിയിരുന്നു. മനോജ് അടങ്ങുന്ന 20 അം​ഗ സംഘത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+