കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ വകവരുത്തും.... മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റ് ഭീഷണി

Google Oneindia Malayalam News

കോഴിക്കോട്: അട്ടപ്പാടി മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി. മുഖ്യമന്ത്രിയെ വകവരുത്തും എന്നാണ് ഭീഷണി. വടകര പോലീസ് സ്‌റ്റേഷനിലേക്കാണ് ഭീഷണി സന്ദേശവും കത്തും എത്തിയത്. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയ്ക്ക് പകരം ചോദിക്കുമെന്നാണ് കത്തിലുള്ളത്.

1

ഏഴ് സഖാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്നാണ് കത്തില്‍ പറയുന്നത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് കത്തയിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് കത്ത് വടകര പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചത് അതീവ ഗൗരവത്തോടെയാണ് ഭീഷണി കത്തിനെ കാണുന്നതെന്ന ്‌പോലീസ് വ്യക്തമാക്കി. അതേസമയം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് അടക്കം സുരക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പോലീസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കുള്ള സുരക്ഷ വര്‍ധിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മാവോയിസ്റ്റുകള്‍ ഏതൊക്കെ രീതിയില്‍ ആക്രമണം നടത്തുമെന്ന് പ്രവചിക്കാനാവാത്ത സാഹചര്യത്തിലാണ് ഈ നീക്കം.

പേരാമ്പ്ര എസ്‌ഐ ഹരീഷിനെതിരെയും കത്തില്‍ പരാമര്‍ശം ഉണ്ട്. ഇയാള്‍ നാടിന് അപമാനമാണെന്നും, സാധാരണ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാണ് ഏത് നിയമമാണ് അനുവദിക്കുന്നതെന്നും കത്തില്‍ ചോദിക്കുന്നു. ഹരീഷിനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടത് പോലെ വൈകാതെ തന്നെ കാണുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ ഭീഷണിയുടെ സാഹചര്യത്തില്‍ പിണറായിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കൂടി സുരക്ഷ വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം.

മഹാരാഷ്ട്ര സഖ്യം ധാരണയായി... ഗവര്‍ണറെ നാളെ കാണും, ഉദ്ധവിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്!!മഹാരാഷ്ട്ര സഖ്യം ധാരണയായി... ഗവര്‍ണറെ നാളെ കാണും, ഉദ്ധവിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്!!

English summary
maoist threat to cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X