മാവോയിസ്റ്റുകൾ മൈൻ ആക്രമണത്തിന് പദ്ധതിയിട്ടു; തെളിവുമായി പോലീസ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!!
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകൾ കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി റിപ്പോർട്ട്. ആക്രമണത്തിന് പദ്ധതിയിടുന്ന തെളിവുകൾ പോലീസ് പുറത്ത് വിട്ടു. ആക്രമണത്തിന് മൈൻ പാകുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ദൃശ്യങ്ങൾ മഞ്ചിക്കണ്ടിയിൽ നിന്ന് കണ്ടെടുത്ത ലാപ്ടോപിൽ നിന്ന് കിട്ടിയതായി പോലീസ് വ്യക്തമാക്കി.
ഛത്തീഡ്ഗഡിൽ സൈനികൾ സഞ്ചരിക്കുന്ന വഴിയിൽ മാവോയിസ്റ്റുകൾ മൈൻ പാകുന്നതിന്റെ ദൃശ്യങ്ങളാണിത്. എങ്ങിനെ വിജയകരമായി മൈനുകൾ പാകി സ്ഫോടനം നടത്താമെന്നതിന്റെ വിശദമായ വിവരണങ്ങളും ഈ ഈചിത്രീകരണത്തിലുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. അട്ടപ്പാടി മഞ്ചിക്കണ്ടി ഉൾവനത്തിൽ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പിൽ നിന്ന് കിട്ടിയവ യാണ് ഇതെന്നാണ് പോലീസ് ഭാഷ്യം.

സ്ഫോടനത്തിന് ശ്രമം നടന്നിരുന്നു
വിവിധ സംസ്ഥാനങ്ങളിലെ സായുധ സംഘങ്ങൾക്ക് മാവോയിസ്റ്റ് സെന്ട്രൽ കമ്മിറ്റി അയച്ചുകൊടുക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തിലൊരു വീഡിയോ പോലീസിന് ആദ്യമായാണ് ലഭിക്കുന്നത്. സായുധ പരീശലനത്തിനൊപ്പം ഇത്തരം സ്ഫോടനങ്ങളും അട്ടപ്പാടിയിലെത്തിയ ഭവാനിദളം പ്രവർത്തകർ ശ്രമിച്ചിരുന്നെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

അന്വേഷണ ഏജൻസിക്ക് കൈമാറി
അന്വേഷണ ഏജൻസിക്ക് കേരള പോലീസ് ഈ കാര്യങ്ങൾ കൈമാറിയിട്ടുണ്ട്. അട്ടപ്പാടിയിൽ നിന്ന് കണ്ടെത്തിയ ഡയറിക്കുറിപ്പുകളിൽ വിവിധ ഭൂപ്രകൃതിയിൽ ഏങ്ങിനെ ആക്രമണം നടത്തണമെന്നതിന്റെ ഡയറിക്കുറുപ്പുകളിൽ വിവിധ ഭൂപ്രകൃതിയിൽ ഏങ്ങിനെ ആക്രമണം നടത്തണമെന്നതിന്റെ രേഖാചിത്രം പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പോലീസിന് ലഭിച്ചിരിക്കുന്നത്.

ആക്രമണ രീതി കേരളത്തിലും...
ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ആക്രമണ രീതികൾ കേരളത്തിലെ മാവോയിസ്റ്റുകളും നടപ്പിലാക്കുന്ന കാലം വിദൂരമല്ലെന്ന കാര്യങ്ങളാണ് പുറത്ത് വന് വീഡിയോ വെളിപ്പെടുത്തുന്നത്. സൈനീകരോ മറ്റ് സേനാ വിഭാഗങ്ങളോ സഞ്ചരിക്കുന്ന വഴിയിൽ എങ്ങനെ കുഴിബോംബ് വയ്ക്കണമെന്ന് വിവരിക്കുന്ന ദൃശ്യങ്ങൽ ഛത്തീസ്ഗഡിൽവെച്ച് തയ്യാറാക്കിയതാണ്. ഇതേ രീതിയിൽ പരിശീലിക്കുന്നതിന് ഛത്തിസ്ഗഡിൽ നിന്ന് കേരളത്തിലെ വിവിധ മാവോയിസ്റ്റ് ദളങ്ങൾക്ക് അയച്ചു കൊടുത്തതാണ് വീഡിയോ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മാവോയിസ്റ്റുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങി
ദൃശ്യങ്ങളിലുള്ള മാവോയിസ്റ്റ് അംഗങ്ങളെ തിരിച്ചറിയാൻ വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് കേരള പോലീസ് ഈ ദൃശ്യങ്ങൾ കൈമാറി. ഇവരുടെ സാന്നിധ്യം കേരളത്തിലുണ്ടോയെന്നും സംശയമുണ്ട്. മഞ്ചിക്കണ്ടിയിൽ നിന്ന് ലഭിച്ച ലാപ്ടോപ്പ് , പെൻഡ്രൈവ് എന്നിവയിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങളും ഡയറിക്കുറിപ്പോുകളും പോലീസ് പരിശോധിച്ച് വരികയാണ്. മാവോയിസ്റ്റ് നേതാവ് ജാർഖണ്ഡുകാരനായ ദീപക്കാണ് അട്ടപ്പാടിയിലെ ഭവാനി ദളത്തിൽ പരിശീലനം നൽകുന്നത്. ഇത് ഏറഎ ഗൗരവത്തോടെയാണ് അന്വേഷണ സംഘം നോക്കി കാണുന്നത്.












Click it and Unblock the Notifications