Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടുകാണിയിൽ കാട്ടാന ആക്രമണം.. മാവോയിസ്റ്റ് വനിതാ നേതാവ് കൊല്ലപ്പെട്ടെന്ന് ലഘുലേഖ

മലപ്പുറം: നാടുകാണി ചുരത്തില്‍ മാവോയിസ്റ്റ് വനിതാ നേതാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ തന്നെ പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സിപിഐ( മാവോയിസ്റ്റ്) എന്ന സംഘടനയുടെ ഭാഗമായ ഭവാനി ദളത്തിലെ അംഗം മീര എന്ന ലതയാണ് കൊല്ലപ്പെട്ടത്. പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘമാണ് ഭവാനി ദളം. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനും ആറരയ്ക്കും ഇടയിലാണ് കാട്ടാനയുടെ ആക്രമണം നാടുകാണി വനമേഖലയില്‍ ഉണ്ടായതെന്ന് മാവോയിസ്റ്റ് ലഘുലേഖയില്‍ പറയുന്നു.

death

ലതയുടെ മൃതദേഹം വനമേഖലയില്‍ തന്നെ സംസ്‌ക്കരിച്ചുവെന്നും ലഘുലേഖയില്‍ പറയുന്നു. ബന്ധുക്കളെയോ മറ്റ് പ്രവര്‍ത്തകരെയോ കാണിക്കാതെ മൃതദേഹം സംസ്‌ക്കരിക്കേണ്ടി വന്നതില്‍ ഖേദപ്രകടനവും ലഘുലേഖയിലുണ്ട്. ഈ ലഘുലേഖയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ മരണത്തെക്കുറിച്ച് പോലീസിനോ വനപാലകര്‍ക്കോ വിവരമൊന്നും ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതാ നേതാവ് ലതയ്ക്ക് 1996 മുതല്‍ വിപ്ലവ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+