കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായുധ കലാപത്തിന് ആഹ്വാനം ചെയ്ത് പോസ്റ്റര്‍; മാവോയിസ്റ്റ് പ്രവര്‍ത്തകനെ വന്‍ പൊലീസ് സന്നാഹത്തില്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി

Google Oneindia Malayalam News

കാസര്‍കോട്: ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഭരണകൂടത്തിനെതിരെ സായുധ കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ പ്രതിയായ മാവോയിസ്റ്റ് പ്രവര്‍ത്തകനെ വന്‍ പൊലീസ് സന്നാഹത്തില്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി. തൃശൂരിലെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് ഇസ്മയിലിനെയാണ് ഇന്ന് രാവിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്.

കലാപാഹ്വാനം നടത്തുന്ന പോസ്റ്ററുകള്‍ പതിച്ച മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇസ്മയിലിനേയും അനൂപ് മാത്യുവിനേയും ഒരു വര്‍ഷം മുമ്പാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഹൊസ്ദുര്‍ഗിലും നീലേശ്വരത്തും പോസ്റ്ററുകള്‍ പതിച്ചതും ഇവരാണെന്ന് വ്യക്തമായി. തുടര്‍ന്ന് കാഞ്ഞങ്ങാട്ടേയും നീലേശ്വരത്തേയും കേസുകളില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശക്തമായ പൊലീസ് സുരക്ഷയോടെ ഇസ്മയിലിനെ ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

mao

ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ ജഡ്ജ് ഇല്ലാതിരുന്നതിനാല്‍ ജില്ലാ അഡീ. സെഷന്‍സ് (ഒന്ന്) കോടതി ഇസ്മയിലിന്റെ റിമാണ്ട് നീട്ടി. കൂട്ടുപ്രതിയായ അനൂപ്മാത്യു കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയാണ്. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നും ഭരണകൂടത്തിനെതിരെ സായുധകലാപം നടത്തണമെന്നും പരാമര്‍ശിക്കുന്ന പോസ്റ്ററുകളാണ് വ്യാപകമായി പതിച്ചിരുന്നത്.

English summary
maoist worker in kasarkode produced in court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X