മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 7മരണം
മുംബൈ: മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മാവോയിസ്റ്റ് സ്വാധീനമുള്ള ഗഡ്ചിരോലി ജില്ലയിലാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടത്.
ഗഡ്ചിരോലിയിലെ പവിമുരുണ്ട ഗ്രാമത്തില്‍ രാവിലെ ഒമ്പതരയോടെയാണ് സംബഴം. പട്രോളിംഗ് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാന്‍ കുഴിബോംബ് വച്ച് തകര്‍ക്കുകയായിരുന്നു. സി-60 ആന്റി നക്‌സല്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റവരെ നാഗ്പൂരിലേയ്ക്ക് കൊണ്ട് പോയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗഡ്ചിരോലിയില്‍ മാവോയിസ്റ്റ് സാന്നിധ്യം കാല്‍ നൂറ്റാണ്ടായി ശക്തമാണ്. 417 ഓളം വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തിട്ടുണ്ട്. 1980 മുതലാണ് പിന്നാക്ക പ്രദേശമായ ഇവിടെ മാവോയിസ്റ്റുകള്‍ ചുവടുറപ്പിച്ചത്.












Click it and Unblock the Notifications