കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈലന്റ് വാലി വനം വകുപ്പ് ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം

  • By Gokul
Google Oneindia Malayalam News

പാലക്കാട്: വനംവകുപ്പിന്റെ മുക്കാലിയിലുള്ള സൈലന്റ് വാലി റേഞ്ച് ഓഫീസിനുനേരെ മാവോയിസ്റ്റ് ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പതിനഞ്ചോളം പേര്‍ വരുന്ന സംഘം ഓഫീസിനകത്തേക്ക് ഇരച്ചുകയറി അക്രമം നടത്തുകയായിരുന്നെന്ന് പറയുന്നു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് സംഘം അഗ്നിക്കിരയാക്കി. ഓഫീസിനകത്തും നാശനഷ്ടങ്ങള്‍ വരുത്തിയശേഷമാണ് അക്രമികള്‍ പിന്‍വാങ്ങിയത്.

ഓഫീസിനകത്തെ ഫയലുകളും നാല് കമ്പ്യൂട്ടറുകളും നശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാമറകളും ലെന്‍സുകളും അടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ആയുധങ്ങള്‍ കവരുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നു കരുതുന്നു. എന്നാല്‍ ആയുധങ്ങള്‍ വെച്ചിരുന്ന മുറി തുറക്കാന്‍ പറ്റാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മുറിയുടെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

maoist

ഓഫീസിന്റെ സമീപത്തുതന്നെ ക്വാര്‍ട്ടേഴ്‌സിലും മറ്റും താമസിക്കുന്ന ഉദ്യോഗസ്ഥര്‍ ബഹളം കേട്ട് ഉണര്‍ന്നെങ്കിലും മാവോയിസ്റ്റുകളുടെ അക്രമം ഭയന്ന് പുറത്തിറങ്ങിയില്ല. ആദിവാസികള്‍ പോരാട്ടത്തില്‍ അണിചേരുക, സായുധവിപ്ലവത്തിന് തയ്യാറാകുക തുടങ്ങിയ വാചകങ്ങളോടുകൂടിയ പോസ്റ്ററുകള്‍ ഓഫീസിലും പരിസരങ്ങളിലും പതിച്ചാണ് ഇവര്‍ പിന്‍വാങ്ങിയത്.

സംഭവമറിഞ്ഞ് തണ്ടര്‍ബോള്‍ട്ട്, അഗളി പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്ത് കുതിച്ചെത്തുമ്പോഴേക്കും മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് മറഞ്ഞിരുന്നു. അടുത്തിടെ വയനാട്ടില്‍ മോവോയിസ്റ്റുകള്‍ പോലീസുമായി ഏറ്റുമുട്ടിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന്, മാവോയിസ്റ്റ് വേട്ട ശക്തമാക്കുമ്പോഴാണ് സൈലന്റ് വാലി ഓഫീസില്‍ അക്രമമുണ്ടായത്.

English summary
Maoists attackes in silent valley forest range office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X