കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂക്കോട്ടുപാടം വനം വകുപ്പ് ഔട്ട്‌പോസ്റ്റ് നശിപ്പിച്ചത് മോവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചു

  • By Athul
Google Oneindia Malayalam News

നിലമ്പൂര്‍: പൂക്കോട്ടുപാടം ടികെ കോളനിയിലെ വനം വകുപ്പിന്റെ ഔട്ട്‌പോസ്റ്റുകള്‍ തീയിട്ട് നശിപ്പിച്ചത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഔട്ട്‌പോസ്റ്റിലെത്തി വാച്ചര്‍മാരെ തട്ടികൊണ്ട്‌പോവുകയും ഔട്ട്‌പോസ്റ്റ് തീയിട്ടു നശിപ്പിക്കുകയും ചെയ്ത പത്തംഗ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് സ്വദേശികളായ സോമന്‍, സുന്ദരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

സ്‌പെഷ്യല്‍ബ്രാഞ്ച് തൃശ്ശൂര്‍ റെയ്ഞ്ച് എസ്പി കെപി വിജയകുമാര്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രദീപ്കുമാര്‍, ഇന്റലിജന്‍സ് സിഐ പ്രേമാനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത് മാവോയിസ്റ്റുകള്‍ തന്നെ എന്ന് സ്ഥിരീകരിച്ചത്.

MAOIST

കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് വാച്ചര്‍മാരെ പത്തംഗ മാവോയിസ്റ്റ് സംഘം തട്ടിക്കൊണ്ട്‌പോയത്. വനത്തിനുള്ളിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. ഇവരാണ് പൊലീസിന്റെ കൈവശമുള്ള ഫോട്ടോ കണ്ട് സോമനേയും സുന്ദരിയേയും തിരിച്ചറിഞ്ഞത്.

ഔട്ട്‌പോസ്റ്റിലെത്തിയ മാവോയിസ്റ്റ് സംഘത്തില്‍ ഒരാള്‍ മാത്രമാണ് സംസാരിച്ചിരുന്നതെന്നും സംഘത്തില്‍ രണ്ട് പേര്‍ സ്ത്രീകളായിരുന്നു എന്നും വാച്ചര്‍മാര്‍ പറഞ്ഞു. തങ്ങളോട് വളരെ മാന്യമായാണ് അവര്‍ പെരുമാറിയത് അവരുടെ പക്കല്‍ തോക്കുകള്‍ ഉണ്ടായിരുന്നു എന്നും വാച്ചര്‍മാര്‍ പറഞ്ഞു.

English summary
Police have identified four members of the maoist gang that attacked forest out posts in Pookkottumpadam. The identified maoists are Soman, Parthiban, Sundari and Asha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X