Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തും മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത, പെണ്‍ സംഘത്തില്‍ 23 പേര്‍

തിരുവനന്തപുരം: കേരളത്തിലെ മാവോയിസ്റ്റുകള്‍ ഏതെങ്കിലും ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പാലക്കാടും വയനാട്ടിലും നടന്ന ആക്രമണങ്ങളിലൂടെ തെളിഞ്ഞു. ഇനി പൊതു ശ്രദ്ധ നേടാന്‍ നഗര കേന്ദ്രങ്ങളിലേക്ക് കൂടി ചെറിയ ആക്രമണങ്ങള്‍ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണത്രെ മാവോയിസ്റ്റുകള്‍.

തലസ്ഥാന നഗരമായ തിരുവനന്തപുരത്തും മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സര്‍വ്വകലാശാലകളും വന്‍ തൊഴിലിടങ്ങളും കേന്ദ്രീകരിച്ച് സിപിഐ മാവോയിസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Maoist

തലസഥാനത്ത് പോലീസ് പട്രോളിങ് ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ ആയുധ ശേഖര സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി.

കേരളത്തിലെ സജീവ മാവോയിസ്റ്റ് പ്രവര്‍ത്തകരില്‍ 23 സ്ത്രീകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ഇവര്‍ സംസ്ഥാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.

സജീവ പ്രവര്‍ത്തകരെ കൂടാതെ മാവോയിസ്റ്റുകള്‍ക്ക് സഹായം എത്തിക്കുന്ന വലിയൊരു ശൃംഘല തന്നെ സംസ്ഥാനത്ത് രൂപീകൃതമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.

പ്രാദേശികമായ ഇയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ മാവോയിസ്റ്റുകള്‍ ഹൈജാക്ക് ചെയ്യുന്നതായി നേരത്തേ ആക്ഷേപം ഉണ്ടായിരുന്നു. തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആദിവാസി ഗോത്രമഹാസഭ നടത്തിയ നില്‍പ് സമരത്തിന്റെ കാര്യത്തിലും കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ നടത്തിയ ചുംബനസമരത്തിലും മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+