കോഴിക്കോട്ട് വീണ്ടും മാവോയിസ്റ്റ് ലഘുലേഖകള്‍, വിപ്ളവത്തിന് ആഹ്വാനം
കോഴിക്കോട്: കോഴിക്കോട്ട് വഴിയരികില്‍ വിതറിയ നിലയില്‍ മാവോയിസ്റ്റ് ലഘു ലേഖകള്‍ കണ്ടെത്തി. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലും സായുധ വിപഌവത്തിന് ആഹ്വാനം ചെയ്യുന്നതാണ് ലഘു ലേഖകള്‍. കോഴിക്കോട് ചെറുവണ്ണൂര്‍ ചാനിയങ്കടവിലെ റോഡിലാണ് നോട്ടീസുകള്‍ കണ്ടെത്തിയത്. രണ്ട് തരത്തില്‍ പെട്ട നൂറിലധികം നോട്ടീസുകള്‍ റോഡില്‍ വിതറിയിരുന്നു.
നോട്ടീസുകളുടെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട്ടെ മാധ്യമങ്ങളുടെ ന്യൂസ് ബോക്സ്നുള്ളില് മാവോയിസ്റ്റുകള്‍ വീഡിയോ ടേപ്പ് നിക്ഷേപിച്ചത്. മുഖം വ്യക്തമാകാത്ത വീഡിയോയില്‍ സായുധ വിപഌവത്തിന് ആഹ്വാനം ചെയ്തിരുന്നു.

മലബാര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന സൂചനകള്‍ക്കിടെയാണ് ഇത്തരം ലഘുലേഖകള്‍ പ്രചരിയ്ക്കുന്നത്. ആദിവാസി മേഖലകളില്‍ ഇത്തരം ലഘുലേഖകള്‍ സജീവമാണ്. സായുധ വേഷത്തിലെത്തി മാവോയിസ്റ്റുകള്‍ ലഘുലേഖ വിതരണം ചെയ്തതായും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വയനാട് മേലേ തലപ്പുഴ പുതിയിടം ആദിവാസി കോളനിയില്‍ ചൊവ്വാഴ്ച രാത്രിയില്‍ സായുധരായെത്തിയ മാവോയിസ്റ്റുകള്‍ ലഘുലേഖ വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.
ആദിവാസികള്‍ക്കെതിരെ സര്‍ക്കാര്‍ കാണിയ്ക്കുന്ന അവഗണനയ്ക്കെതിരെ സായുധ വിപഌവത്തിലേര്പ്പെടണമെന്നാണ് ലഘുലേഖകളില്‍ ആഹ്വാനം ചെയ്യുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും കര്‍ണാടകത്തിലും സായുധ വിപഌവത്തിന് ലഘുലേഖയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications