Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ളേഡ് മാഫിയയെ ഉന്മൂലനം ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍, ആര്‍ക്കും പരാതിപ്പെടാം

കോഴിക്കോട്: കേരളത്തില്‍ ബ്‌ളേഡ് മാഫിയയെ ഇല്ലായ്മ ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍. പൊലീസും ബ്‌ളേഡ് മാഫിയയും ഒത്തു കളിയ്ക്കുകയാണ്. ബ്‌ളേഡ് മാഫിയക്കാരെപ്പറ്റി പരാതിയുള്ളവര്‍ക്ക് വിവരം മാവോയിസ്റ്റുകളെ അറിയിക്കാം. അവരെ മാവോയിസ്റ്റുകള്‍ നേരിടും. മാവോയിസ്റ്റ് കബനി ദളത്തിന്റെ മുഖപത്രമായ 'കാട്ടുതീയി'ലാണ് തങ്ങളുടെ പുതിയ പദ്ധതികളെപ്പറ്റി മാവോയിസ്റ്റുകള്‍ പറയുന്നത്. ബ്ലേഡ് മാഫിയയെ ഉന്മൂലനം ചെയ്യലാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ലേഖനത്തില്‍ പറയുന്നത്.

മാധ്യമങ്ങള്‍ക്ക് എത്തിച്ച കാട്ടുതീയുടെ പുതിയ ലക്കത്തിലാണ് ബ്ലേഡ് മാഫിയയെ ഇല്ലായ്മ ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. പൊലീസും മാഫിയയും ഒത്തുകളിയ്ക്കുകയാണ്. ഇത് സംബന്ധിച്ച ഫോണ്‍ രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നു. പൊലീസിന്റെ ഫോണ്‍ കബനി ദളത്തിന്റെ ടെക്‌നിക്കല്‍ ടീം ചോര്‍ത്തുന്നുണ്ടെന്നും കാട്ടുതീ അവകാശപ്പെടുന്നു.

Maoist

ഓപ്പറേഷന്‍ കുബേര ഹാസ്യ നാടകമാണ്. ബ്ലേഡ് ബാങ്ക് മാഫിയകള്‍ക്കെതിരായ പരാതി പ്രാദേശിക മാവോയിസ്റ്റ് ദളത്തേയോ പ്രവര്‍ത്തകരെയോ അറിയക്കണമെന്നും കാട്ടു തീയില്‍ പറയുന്നു. മാഫിയയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് ആഹ്വാനമുണ്ട്. കര്‍ഷകരും, തൊഴിലാളികളും, ആദിവാസികളും അടക്കമുള്ള അടിസ്ഥാന വിഭാഗം ബ്‌ളേഡ് മാഫിയയുടെ വലയില്‍പെട്ട് ആത്മഹത്യയുടെ വക്കിലാണെന്നും കാട്ടതീയില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+