മുഹമ്മദ് നിസാമിനെ ജനകീയ വിചാരണ ചെയ്യാനൊരുങ്ങി മാവോയിസ്റ്റുകള്‍?
കൊച്ചി: സെക്യൂരിറ്റി ജീവനക്കാര വാഹനമിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ വ്യവാസായി മുഹമ്മദ് നിസാമിനെ മാവോയിസ്റ്റുകള്‍ ലക്ഷ്യം വയ്ക്കുന്നതായി സൂചന. മാവോയിസ്റ്റുകള്‍ നിസാമിനെ ജനകീയ വിചാരണ നടത്താന്‍ പദ്ധതിയിടുന്നുവെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. നിസാമിന്റെ ഉന്നത ബന്ധങ്ങള്‍ അര്‍ഹമായ ശിക്ഷ നല്‍കുന്നതിന് തടസമാകുമെന്നതിനാലാണത്രേ മാവോയിസ്റ്റുകള്‍ ജനകീയ വിചാരണയ്ക്ക് ഒരുങ്ങുന്നത്.
നിസാമിനെ സഹായിക്കുന്ന പൊലീസുകാരും മാവോയസിറ്റുകളുടെ ലിസ്റ്റില്‍ ഉണ്ടെന്നും ഇവര്‍ക്ക് നേരെ അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യ റിപ്പോര്‍ട്ടുണ്ടെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട ചന്ദ്രബോസിനോടുള്ള ജനങ്ങളുടെ സഹതാപം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാണ് മാവോയിസ്റ്റുകള്‍ നിസാമിനെ ലക്ഷ്യം വയ്ക്കുന്നതെന്നാണ ്‌സൂചന. നിസാമിനെ നേരിട്ട് ആക്രമിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളുടെ വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ക്കാനും ശോഭ സിറ്റിയിലെ വില്ല ഉള്‍പ്പടെയുള്ളവയ്ക്ക് നേരെ ആക്രമം നടത്താനും മാവോസിസ്റ്റുകള്‍ക്ക് പദ്ധതിയുണ്ടത്രേ.
സോഷ്യല്‍ മീഡിയയിലും നിസാമിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഈ പ്രതിഷേധങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാണ് മാവോയസിസ്റ്റ് നീക്കം. വടക്കന്‍ സംസ്ഥാനങ്ങളിലും അറബ് രാജ്യങ്ങളിലും നടക്കുന്നത് പോലെ ജനകീയ വിചാരണയാണ് മാവോയസിസ്റ്റുകളുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications