പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന് ആക്രമിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി
മാനന്തവാടി: വയനാട്ടിലെ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന് ആക്രമിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി. സ്റ്റേഷനിലേക്ക് അയച്ച കത്തിലാണ് ഭീഷണിയുള്ളത്. മാര്‍ച്ച് 26 ന് സ്റ്റേഷന് ആക്രമിക്കുമെന്നും അഞ്ച് പൊലീസുകാര്‍ക്കുനേരെ ആക്രമണം ഉണ്ടാകുമെന്നുമാണ് ഭീഷണി. കത്ത് ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന്റെ സുരക്ഷ ശക്തമാക്കി.
മാധ്യമശ്രദ്ധ നേടാന്‍ മാവോയിസ്റ്റുകള്‍ വയനാട് കളക്ടറേറ്റ് ആക്രമിച്ചേക്കുമെന്ന് അടുത്തിടെ ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കളക്ടറേറ്റില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തു. ആക്രമണ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ പുല്‍പ്പള്ളി, കേണിച്ചിറ, തിരുനെല്ലി, വെള്ളമുണ്ട, തലപ്പുഴ, മേപ്പാടി തുടങ്ങിയ സ്റ്റേഷനുകളില്‍ നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു.

കോഴിക്കോട്: പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് ആക്രമിക്കുമെന്ന് മാവോവാദി ഭീഷണി. കത്തിലൂടെയാണ് ഭീഷണി. മാര്‍ച്ച് 26 ന് സ്റ്റേഷന് ആക്രമിക്കുമെന്നും അഞ്ച് പോലീസുകാരെ ആക്രമിക്കുമെന്നുമാണ് കത്തിലുള്ളത്. രണ്ട് ദിവസം മുമ്പ് പുല്‍പ്പള്ളി പോലീസ് സ്റ്റഷനില്തന്നെ ലഭിച്ച കത്ത് ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്റ്റേഷന്റെ സുരക്ഷ ശക്തമാക്കി.
വയനാട്ടിലെ തിരുനെല്ലി 'അഗ്രഹാരം' റിസോര്‍ട്ടില്‍ നവംബര്‍ 18ന് രാത്രി മാവോവാദികളെന്ന് കരുതുന്നസംഘം ആക്രമണം നടത്തിയിരുന്നു.മാവോവാദികള്‍ വനാതിര്‍ത്തിയിലെ റിസോര്‍ട്ടുകള്‍ ആക്രമിച്ച് സഞ്ചാരികളെ തട്ടിക്കൊണ്ടുപോകാനും ബന്ദികളാക്കാനും ഇടയുണ്ടെന്നുപോലും കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഏഴിന് വടക്കേവയനാട് വനം ഡിവിഷനിലെ കുഞ്ഞോത്തിനടുത്ത് മാവോവാദികളും കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടിയത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications