കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി

  • By Mithra Nair
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടിലെ പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി. സ്‌റ്റേഷനിലേക്ക് അയച്ച കത്തിലാണ് ഭീഷണിയുള്ളത്. മാര്‍ച്ച് 26 ന് സ്‌റ്റേഷന്‍ ആക്രമിക്കുമെന്നും അഞ്ച് പൊലീസുകാര്‍ക്കുനേരെ ആക്രമണം ഉണ്ടാകുമെന്നുമാണ് ഭീഷണി. കത്ത് ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്‌റ്റേഷന്റെ സുരക്ഷ ശക്തമാക്കി.

മാധ്യമശ്രദ്ധ നേടാന്‍ മാവോയിസ്റ്റുകള്‍ വയനാട് കളക്ടറേറ്റ് ആക്രമിച്ചേക്കുമെന്ന് അടുത്തിടെ ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കളക്ടറേറ്റില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തു. ആക്രമണ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ പുല്‍പ്പള്ളി, കേണിച്ചിറ, തിരുനെല്ലി, വെള്ളമുണ്ട, തലപ്പുഴ, മേപ്പാടി തുടങ്ങിയ സ്റ്റേഷനുകളില്‍ നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു.

maoists-kerala.jpg -Properties

കോഴിക്കോട്: പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുമെന്ന് മാവോവാദി ഭീഷണി. കത്തിലൂടെയാണ് ഭീഷണി. മാര്‍ച്ച് 26 ന് സ്‌റ്റേഷന്‍ ആക്രമിക്കുമെന്നും അഞ്ച് പോലീസുകാരെ ആക്രമിക്കുമെന്നുമാണ് കത്തിലുള്ളത്. രണ്ട് ദിവസം മുമ്പ് പുല്‍പ്പള്ളി പോലീസ് സ്റ്റഷനില്‍തന്നെ ലഭിച്ച കത്ത് ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്റെ സുരക്ഷ ശക്തമാക്കി.

വയനാട്ടിലെ തിരുനെല്ലി 'അഗ്രഹാരം' റിസോര്‍ട്ടില്‍ നവംബര്‍ 18ന് രാത്രി മാവോവാദികളെന്ന് കരുതുന്നസംഘം ആക്രമണം നടത്തിയിരുന്നു.മാവോവാദികള്‍ വനാതിര്‍ത്തിയിലെ റിസോര്‍ട്ടുകള്‍ ആക്രമിച്ച് സഞ്ചാരികളെ തട്ടിക്കൊണ്ടുപോകാനും ബന്ദികളാക്കാനും ഇടയുണ്ടെന്നുപോലും കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഏഴിന് വടക്കേവയനാട് വനം ഡിവിഷനിലെ കുഞ്ഞോത്തിനടുത്ത് മാവോവാദികളും കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടിയത്.

English summary
The Maoists have threatened to attack the Pulpally police station. The threat message was through a letter obtained at the station two days back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X