കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിരൂപത ഭരണചുമതലയില്‍ നിന്ന് മാര്‍ ആലഞ്ചേരി ഒഴിഞ്ഞു; മാര്‍ ആന്‍റണി കരിയില്‍ പുതിയ ആര്‍ച്ച് ബിഷപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
അതിരൂപത ഭരണച്ചുമതല ഒഴിഞ്ഞ് ആലഞ്ചേരി | Oneindia Malayalam

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഒഴിഞ്ഞു. സീറോ മലബാര്‍ സഭയുടെ സിനസഡിന്‍റെ സമാപന വേളയിലാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്ഥാനം ഒഴിയുന്ന പ്രഖ്യാപനമുണ്ടായത്. അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ ആന്‍റണി കരിയിലെ നിയമിച്ചു. മാണ്ഡ്യ ബിഷപ്പായിരുന്ന മാര്‍ ആന്‍റണി കാരിയിലിനായിരിക്കും ഇനി അതിരൂപതയുടെ ഭരണച്ചുമതല.

നിഷയുടെ വിജയ സാധ്യതയില്‍ കോണ്‍ഗ്രസിനും സംശയം; പാലായില്‍ പ്രതിസന്ധി തുടരുന്നു, കടുപ്പിച്ച് ജോസഫുംനിഷയുടെ വിജയ സാധ്യതയില്‍ കോണ്‍ഗ്രസിനും സംശയം; പാലായില്‍ പ്രതിസന്ധി തുടരുന്നു, കടുപ്പിച്ച് ജോസഫും

എറണാകുളം-അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളില്‍ ജോലി ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോള്‍ മാര്‍ ആന്‍റണി കരിയിലിനെ തിരഞ്ഞെടുക്കുകയായിരുന്നു. ചേര്‍ത്തല ചാലില്‍ സ്വിദേശിയായ മാര്‍ കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളേജിന്‍റെ പ്രിന്‍സിപ്പാളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

mar

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയാണ് പുതിയ മാണ്ഡ്യ ബിഷപ്പായി നിയമിച്ചിരിക്കുന്നത്. മാര്‍ ജോസ് പുത്തന്‍ വീട്ടിലിനെ ഫരിദാബാദ് സഹായ മെത്രാനായും നിയമിച്ചു. സിനഡിന്‍റെ തീരുമാനങ്ങള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കി. അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല പുതിയ ബിഷപ്പിനായിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാതാപിതാക്കളെ ബന്ധപ്പെട്ടിട്ട് 22 ദിവസമായി; കശ്മീര്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രത്തിനെതിരെ ഊര്‍മ്മിളമാതാപിതാക്കളെ ബന്ധപ്പെട്ടിട്ട് 22 ദിവസമായി; കശ്മീര്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രത്തിനെതിരെ ഊര്‍മ്മിള

English summary
mar antony kariyil new archbishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X