കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് ലേഖനം, കോളേജ് മാഗസിൻ പിൻവലിച്ചു

Google Oneindia Malayalam News

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ലേഖനം പ്രസിദ്ധീകരിച്ച കോളേജ് മാഗസിന്‍ പിന്‍വലിച്ചു. മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ 2017-18ലെ മാഗസിനാണ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയേയും ബിന്ദുവിനേയും നവോത്ഥാന നായികമാര്‍ എന്ന് വിശേഷിപ്പിക്കുന്നു എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ആരോപണം.

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഹിന്ദു ഐക്യവേദി മാഗസിനെതിരെ രംഗത്ത് വന്നിരുന്നു. മാഗസിനെതിരെ പോലീസിന് പരാതിയും നല്‍കി. കോളേജിലേക്ക് ഹൈന്ദവ സംഘടനകള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാഗസിന്‍ പിന്‍വലിച്ചത്.

sabari

ആനകേറാമല ആളുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി എന്ന പേരിലാണ് മാഗസിന്‍ ഇറക്കിയിരുന്നത്. സംഘപരിവാര്‍ ആക്രമണം നേരിട്ട എസ് ഹരീഷിന്റെ മീശ എന്ന നോവലിനും ആര്‍ത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിച്ച് നടത്തിയ ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കും ഈ മാഗസിനില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മാഗസിനിലെ ചില പരാമര്‍ശങ്ങള്‍ കോളേജിന്റെ കാഴ്ചപ്പാടിന് യോജിക്കാത്തത് കൊണ്ടാണ് പിന്‍വലിക്കുന്നത് എന്നാണ് കോളേജ് അധികൃതരുടെ വാദം.

അതേസമയം മാഗസിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മാഗസിന്‍ കമ്മിറ്റി അംഗങ്ങള്‍ രംഗത്ത് വന്നു. മാഗസിന്‍ പുറത്തിറങ്ങുകയും കുട്ടികളെല്ലാം വായിച്ച് കഴിഞ്ഞതുമാണ്. അതില്‍ മതവികാരം വ്രണപ്പെടുത്തുന്നതായി ഒന്നുമില്ലെന്ന് മാഗസിന്‍ എഡിറ്റര്‍ ഋതിക് പറയുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ലേഖനത്തില്‍ അയ്യപ്പനെ മോശമായി ചിത്രീകരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഋതിക് പ്രതികരിച്ചു.

English summary
Mar Athanasius College withdraws magazine after protest against article on Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X