'പിണറായിയുടെ അപ്പൂപ്പനുണ്ടാക്കിയതാണോ പണം'? 'അപ്പൂപ്പന് മാത്രമല്ല അപ്പനും വിളിക്കും', വിവാദ വീഡിയോ!
കൊച്ചി: മരട് ഫ്‌ളാറ്റിന് മുന്നില്‍ നിന്ന് മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും അടക്കം അധിക്ഷേപിച്ചുകൊണ്ടുളള വീഡിയോ വിവാദത്തില്‍. ചണ്ഡാല ബാബ എന്നയാളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പ്രതിപക്ഷത്തേയും അടക്കം വിമര്‍ശിക്കുന്ന വീഡിയോയില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നുമുണ്ട്.

മരടിലെ പൊളിക്കുന്ന ഫ്‌ളാറ്റിന്റെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം എന്ന് പറയുന്ന രമേശ് ചെന്നിത്തലയുടെ അപ്പന്റെ വകയാണോ സര്‍ക്കാര്‍ ഫണ്ട് എന്നാണിയാള്‍ ചോദിക്കുന്നത്. എന്തുണ്ടായാലും ഉത്തരേന്ത്യയിലേക്ക് നോക്കാതെ കേരളത്തിലേക്ക് നോക്കൂ എന്നും ഇയാള്‍ പറയുന്നു. നേതാക്കന്മാരെ ജനം ഉണ്ടാക്കുന്നതാണെന്നും പിണറായിയും ചെന്നിത്തലയുമൊന്നും പൊട്ടി മുളച്ചതല്ലെന്നും ഇയാള്‍ പറയുന്നു.
സുപ്രീം കോടതിയില്‍ സര്‍ക്കാരിന് വേണ്ടി 15 ലക്ഷം രൂപ ഒരു ദിവസം ചിലവാക്കി വക്കീലിനെ കൊണ്ട് വരാന്‍ പോവുകയാണ് എന്നും അത് പിണറായി വിജയന്റെ അപ്പൂപ്പനുണ്ടാക്കി വെച്ചതാണോ എന്നും ഇയാള്‍ ചോദിക്കുന്നു. പ്രളയം വന്ന് ആളുകള്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ശബരിമല വിഷയത്തില്‍ റിവ്യു പോകാന്‍ വയ്യെന്ന് പറഞ്ഞ സര്‍ക്കാര്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി റിവ്യൂ പോയെന്നും ഇയാള്‍ പറയുന്നു. മരടില്‍ ഫ്‌ളാറ്റ് ഉണ്ടെന്ന് പറയുന്ന ജോണ്‍ ബ്രിട്ടാസിന് അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ എന്ത് നടക്കുന്നു എന്നറിയാനേ താല്‍പര്യമുളളൂ എന്നും ഇവിടെ എന്ത് നടക്കുന്നു എന്ന് അറിയില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.
ഫ്‌ളാറ്റ് പൊളിച്ചില്ലെങ്കില്‍ ചണ്ഡാള ബാബ ആരാണ് എന്ന് സര്‍ക്കാരും അറിയുമെന്നും ഇയാള്‍ വീഡിയോയില്‍ ഭീഷണി മുഴക്കുന്നു. വീഡിയോ വിവാദമായതിന് ശേഷം തനിക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിയായി വ്യക്തമാക്കി മറ്റൊരു വീഡിയോയും ഇയാള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഖജനാവിലെ പണമെടുത്ത് ആര്‍ക്കെങ്കിലും കൊടുക്കാമെന്ന് കരുതിയാല്‍ അപ്പൂപ്പന് മാത്രമല്ല അപ്പനും അമ്മൂമ്മയ്ക്കും അടക്കം പറയുമെന്നാണ് ഇയാള്‍ പറയുന്നു.












Click it and Unblock the Notifications