മരട് വിവാദം: ചീഫ് സെക്രട്ടറിയെ പറപ്പിച്ച് സുപ്രീം കോടതി, 'ഫ്ലാറ്റ് പൊളിക്കാൻ എത്ര സമയം വേണ്ടി വരും'?
ദില്ലി: മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഫ്ലാറ്റ് പൊളിച്ച് നീക്കണം എന്ന ഉത്തരവ് നടപ്പിലാക്കാനുളള ഒരു താൽപര്യവും സർക്കാരിനില്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. ഫ്ലാറ്റ് പൊളിച്ച് നീക്കാൻ എത്ര സമയം വേണ്ടി വരുമെന്ന് ചോദിച്ച കോടതി പ്രളയത്തിൽ സംസ്ഥാനത്ത് എത്ര പേർ മരിച്ച് പോയെന്ന് ഓർമ്മയില്ലേ എന്നും ചോദിച്ചു.
മരട് വിഷയത്തിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് സംസ്ഥാന സർക്കാരിന് നേരെ ജസ്റ്റിസ് അരുൺ മിശ്ര തുറന്നടിച്ചത്. ചീഫ് സെക്രട്ടറിയെ ശകാരിച്ച കോടതി കേരളത്തിന്റെ നിലപാടിൽ ഞെട്ടലുണ്ടെന്നും വ്യക്തമാക്കി. പ്രളയം വന്നപ്പോൾ കേരളത്തിനായി രാജ്യം മുഴുവൻ ഒന്നിച്ച് നിന്നതാണ്. സുപ്രീം കോടതിയടക്കം കേരളത്തിനൊപ്പം നിന്നു. എന്നിട്ടും കേരളം പഠിക്കുന്നില്ല. ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങളെ എങ്കിലും രക്ഷപ്പെടുത്തണമെന്നും കോടതി പറഞ്ഞു.

കേരളത്തിലെ എല്ലാ നിയമ ലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും കേരളം ഒന്നും ചെയ്തിട്ടില്ല. ഇതാണ് നിലപാട് എങ്കിൽ ഗുരുതരമായിരിക്കും സ്ഥിതിയെന്നും കോടതി മുന്നറിയിപ്പ് നൽകി. സത്യവാങ്മൂലം കണ്ടാൽ അറിയാം കേരളം എന്താണ് ഉദ്ദേശിക്കുന്നത് എന്നും ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ന് തന്നെ ഉത്തരവിറക്കാനായിരുന്നു കോടതി നീക്കമെങ്കിലും ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെയുടെ അഭ്യർത്ഥന പ്രകാരം വെളളിയാഴ്ചത്തേക്ക് മാറ്റി. കേസിൽ വെള്ളിയാഴ്ച സുപ്രീം കോടതി വിശദമായ ഉത്തരവിറക്കും. മരടിലെ ഫ്ളാറ്റ് പൊളിച്ച് നീക്കാനുളള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുമെന്നുളള ഉറപ്പ് ചീഫ് സെക്രട്ടറി ടോം ജോസ് കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ നൽകിയിരുന്നു. മരട് വിഷയത്തില്‍ തന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുളള വീഴ്ച സംഭവിച്ചിട്ടുണ്ട് എങ്കില്‍ മാപ്പ് തരണം എന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications