ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി; മരട് ഫ്ളാറ്റ് പൊളിക്കല്‍ ദൗത്യം പൂര്‍ണം, വീഡിയോ
കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അവസാന ഫ്ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. നിശ്ചയിച്ച സമയത്തില്‍ നിന്നും അരമണിക്കൂര്‍ വൈകിയാണ് ഫ്ളാറ്റ് പൊളിച്ചത്. 17 നിലകളിലായുള്ള 40 അപ്പാര്‍ട്മെന്റുകള്‍ അഞ്ച് സെക്കന്റ് കൊണ്ടാണ് നിലംപരിശായത്.

ആദ്യ സൈറണ്‍ 1.30 യ്ക്ക് മുഴങ്ങുമെന്നായിരുന്നു അറയിപ്പ്. എന്നാല്‍ 1.56 നായിരുന്നു ആദ്യ സൈറണ്‍ മുഴങ്ങിയത്. 2.26 ന് രണ്ടാമത്തെ സൈറനും മുഴങ്ങി. 2.30 നാണ് ഗോള്‍ഡന്‍ കായലോരം നിലംപൊത്തിയത്. ഫ്ളാറ്റിന് സമീപത്തുള്ള അംഗന്‍വാടി കെട്ടിടം കേടുപാടുകള്‍ സംഭവിക്കാതെ സംരക്ഷിക്കുകയെന്നതായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം. അംഗനവാടിക്കും സമീപത്തുള്ള ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്കും കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
നാല് ഫ്ളാറ്റുകളില്‍ ഏറ്റവും ചെറുതം പഴയതുമായ ഗോള്‍ഡന്‍ കായലോരം തകര്‍ക്കാന്‍ 14.8 കിലോ സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. ഏറ്റവും കുറവ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതും ഗോള്‍ഡന്‍ കായലോരത്തിനായിരുന്നു. 7100 ടണ്‍ അവശിഷ്ടമാണ് ഈ ഫ്ളാറ്റ് പൊളിക്കുന്നത് വഴി ഉണ്ടാകുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് രാവിലെ മറ്റൊരു ഫ്ളാറ്റ് സമുച്ചയമായ ജെയ്ന്‍ കോറല്‍ കോവും പൊളിച്ച് നീക്കിയിരുന്നു. രാവിലെ 11 മണിക്കായിരുന്നു ഇത് പൊളിച്ചത്. മറ്റ് രണ്ട് ഫ്ളാറ്റുകള്‍ ശനിയാഴ്ചയാണ് പൊളിച്ച് നീക്കിയത്.
#WATCH Maradu flats demolition: Golden Kayalorum apartment demolished through a controlled implosion. All 4 illegal apartment towers have now been demolished. #Kerala pic.twitter.com/TBvHBjuIZR
— ANI (@ANI) January 12, 2020
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications