കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി; മരട് ഫ്ളാറ്റ് പൊളിക്കല്‍ ദൗത്യം പൂര്‍ണം, വീഡിയോ

Google Oneindia Malayalam News

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അവസാന ഫ്ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. നിശ്ചയിച്ച സമയത്തില്‍ നിന്നും അരമണിക്കൂര്‍ വൈകിയാണ് ഫ്ളാറ്റ് പൊളിച്ചത്. 17 നിലകളിലായുള്ള 40 അപ്പാര്‍ട്മെന്‍റുകള്‍ അഞ്ച് സെക്കന്‍റ് കൊണ്ടാണ് നിലംപരിശായത്.

maradulast-

ആദ്യ സൈറണ്‍ 1.30 യ്ക്ക് മുഴങ്ങുമെന്നായിരുന്നു അറയിപ്പ്. എന്നാല്‍ 1.56 നായിരുന്നു ആദ്യ സൈറണ്‍ മുഴങ്ങിയത്. 2.26 ന് രണ്ടാമത്തെ സൈറനും മുഴങ്ങി. 2.30 നാണ് ഗോള്‍ഡന്‍ കായലോരം നിലംപൊത്തിയത്. ഫ്ളാറ്റിന് സമീപത്തുള്ള അംഗന്‍വാടി കെട്ടിടം കേടുപാടുകള്‍ സംഭവിക്കാതെ സംരക്ഷിക്കുകയെന്നതായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം. അംഗനവാടിക്കും സമീപത്തുള്ള ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്കും കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

നാല് ഫ്ളാറ്റുകളില്‍ ഏറ്റവും ചെറുതം പഴയതുമായ ഗോള്‍ഡന്‍ കായലോരം തകര്‍ക്കാന്‍ 14.8 കിലോ സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. ഏറ്റവും കുറവ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതും ഗോള്‍ഡന്‍ കായലോരത്തിനായിരുന്നു. 7100 ടണ്‍ അവശിഷ്ടമാണ് ഈ ഫ്ളാറ്റ് പൊളിക്കുന്നത് വഴി ഉണ്ടാകുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് രാവിലെ മറ്റൊരു ഫ്ളാറ്റ് സമുച്ചയമായ ജെയ്ന്‍ കോറല്‍ കോവും പൊളിച്ച് നീക്കിയിരുന്നു. രാവിലെ 11 മണിക്കായിരുന്നു ഇത് പൊളിച്ചത്. മറ്റ് രണ്ട് ഫ്ളാറ്റുകള്‍ ശനിയാഴ്ചയാണ് പൊളിച്ച് നീക്കിയത്.

English summary
Marad flat Golden Kayaloram demolished
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X