കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിന് കാരണം മരടിലെ ഫ്ളാറ്റുകള്‍ അല്ല; തിരുത്തല്‍ ഹര്‍ജിയുമായി ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍

Google Oneindia Malayalam News

കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്ത് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍. ജയിന്‍ ഹൗസിങ്ങ്, ആല്‍ഫ വെഞ്ചേഴ്സ് എന്നീ നിര്‍മ്മാതാക്കളാണ് കോടതിയെ സമീപിച്ചത്. കേരളത്തിലെ മഹാപ്രളയത്തിന് കാരണം മരടിലെ ഫ്ളാറ്റുകള്‍ അല്ലെന്ന് ഇവര്‍ തിരുത്തല്‍ ഹര്‍ജിയില്‍ പറയുന്നു.

maradsc-1

പ്രളയത്തിന് കാരണം മരടിലെ തീരദേശ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണെന്ന സുപ്രീം കോടതി ഉത്തരവിലെ പരാമര്‍ശം തെറ്റാണെന്ന് ഹര്‍ജിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തിലെ ഡാമുകളില്‍ ജലം നിറഞ്ഞെന്നും ഇവ പെട്ടെന്ന് തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മരടിലെ തീരദേശ നിയമലംഘനം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ നിഷ്പക്ഷമായ അന്വേഷണം നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഫ്ളാറ്റുകള്‍ നിലനില്‍ക്കുന്ന സ്ഥലം സിആര്‍ഇസഡ് 2 ആണെന്നും പൊളിച്ച സ്ഥലത്ത് ഫ്ളാറ്റുകള്‍ കെട്ടിയാല്‍ അവ നിയമ പ്രകാരം നിലനില്‍ക്കുന്നതാണെന്നും തിരുത്തല്‍ ഹര്‍ജിയില്‍ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. നിര്‍മ്മാതാക്കള്‍ക്ക് പുറമെ ചില ഫ്ളാറ്റ് ഉടമകളും സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

തലവേദന ഒഴിയാതെ യെഡ്ഡി! 6 മണ്ഡലങ്ങളില്‍ വിയര്‍ക്കും, വിമതരെ തിരുകി കയറ്റാന്‍ പുതിയ തന്ത്രംതലവേദന ഒഴിയാതെ യെഡ്ഡി! 6 മണ്ഡലങ്ങളില്‍ വിയര്‍ക്കും, വിമതരെ തിരുകി കയറ്റാന്‍ പുതിയ തന്ത്രം

പുതുമുഖ നടിയെ പോലീസ് കണ്ടെത്തിയത് നഗ്നയായ നിലയില്‍; സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകം

ഉപതിരഞ്ഞെടുപ്പില്‍ വിജയ സാധ്യത 6 സീറ്റില്‍; ബിജെപിയെ ആശങ്കയിലാക്കി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

English summary
Marad flat is not the reason behind flood says flatt owners in sc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X