കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ് വിഷയം; കുടുങ്ങുന്നത് മുൻ ഇടത് പഞ്ചായത്ത് ഭരണ സമിതി?സിപിഎം നേതാക്കളെ ചോദ്യം ചെയ്യും!

Google Oneindia Malayalam News

കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ അന്വേഷണം മുൻ ഇടത് പ‌ഞ്ചായത്ത് ഭരണ സമിതിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. മുൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ ബുധനാഴ്ച ചോദ്യം ചെയ്യം. മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് 2006ൽ നിയമം ലംഘിച്ചുള്ള നിർമ്മാണ അനുമതികൾ നൽകിയതെന്നാണ് അറസ്റ്റ്ലായിരിക്കുന്ന മുൻ കരട് സെക്രട്ടറി മുഹമ്മദ് അഷ്റഫ് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ ഇന്ന് ചോദ്യം ചെയ്യുന്നത്.

'അപമാനിക്കുന്ന വീഡിയോകള്‍ക്ക് പിന്നില്‍ ഫ്രാങ്കോ'; വനിതാ കമ്മീഷന് മുന്നില്‍ പരാതിയുമായി കന്യാസ്ത്രി'അപമാനിക്കുന്ന വീഡിയോകള്‍ക്ക് പിന്നില്‍ ഫ്രാങ്കോ'; വനിതാ കമ്മീഷന് മുന്നില്‍ പരാതിയുമായി കന്യാസ്ത്രി

മരട് പഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളും പ്രാദേശിക സിപിഎം നേതാക്കളുമായ പികെ രാജു, എം ഭാസ്കരൻ എന്നിവരിൽ നിന്നാണ് മൊഴി എടുക്കുക. നിർമ്മാണത്തിന് അനുമതി നൽകിയ കാലത്തെ പല രേഖകളും പിന്നീട് പ‌ഞ്ചായത്തിൽ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് മിനുട്സിൽ തിരുത്തൽ വരുത്തിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

സിപിഎം ഭരണ സമിതി

സിപിഎം ഭരണ സമിതി


മിനുട്സിൽ തിരുത്തലുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭരണ സമിതിയിലേക്കും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ മുൻ പ‌ഞ്ചായത്ത് പ്രസിഡന്റ് കെ എ ദേവസിയിൽ നിന്ന് അടുത്ത ദിവസം മൊഴിയെടുക്കാൻ തിരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്നും തീരദേശ പരിപാലന നിയമം ലംഘിക്കുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

നിയമ നടപടികൾ തുടങ്ങിയിരുന്നു

നിയമ നടപടികൾ തുടങ്ങിയിരുന്നു


1953 ല്‍ ആണ് മരട് ഗ്രാമ പഞ്ചായത്ത് രൂപീകൃതമാകുന്നത്. 2005 മുതൽ അധികാരത്തിലിരുന്ന ഇടതുപക്ഷ ഭരണ സമിതിയുടെ കാലത്താണ് വിവാദ ഫ്ലാറ്റ് നിര്‍മാണം. മരട് പഞ്ചായത്ത് സെക്രട്ടറി അഷ്റഫിനെതിരെ 2007 ല്‍ വിജിലന്‍സ് അന്വേഷണം വരുന്നതോടെയാണ് ഫ്ലാറ്റ് നിര്‍മാണം വിവാദ വിഷയമാകുന്നതും നിയമ നടപടികള്‍ തുടങ്ങുന്നതും. ഈ സെക്രട്ടറി 33 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ നിയമലംഘനമുണ്ടന്ന് ചൂണ്ടിക്കാട്ടി ആ കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

കാരണം കാണിക്കൽ നോട്ടീസ്

കാരണം കാണിക്കൽ നോട്ടീസ്

ഇതേതുടർന്ന് കെട്ടിട ഉടമകള്‍ക്ക് ഗ്രാമ പഞ്ചായത്ത് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. പൊളിക്കാന്‍ നിര്‍ദേശിച്ച 5 ഫ്ലാറ്റുകളും ഇതില്‍ ഉള്‍പെടും. ഇതിലുള്‍പെട്ട ഗോള്‍ഡന്‍ കായലോരം അപാര്‍ട്ട്മെന്റ് ഉടമ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തീരദേശ പരിപാലന സംരക്ഷണ നിയമം ലംഘിച്ചതുൾപ്പടെ പല കാരണങ്ങൾ ഉന്നയിച്ച ആ കാരണം കാണിക്കല്‍ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ഇവരുടെ വാദം. നോട്ടീസ് നല്‍കിയ നടപടി 2007ല്‍ ഹൈക്കോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. അഞ്ച് വര്‍ഷത്തിന് ശേഷം 2012ല്‍ ഗ്രാമ പഞ്ചായത്തിനും കെട്ടിട ഉടമകള്‍ക്കും അനുകൂലമായി വിധി വന്നു. കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് നല്‍കിയ എല്ലാ അനുമതിയും നിയമപരമായാണ് നല്‍കിയതെന്ന് ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയെ അറിയിക്കുകായിരുന്നു.

സിംഗിൾ ബെഞ്ച് ഉത്തരവ്

സിംഗിൾ ബെഞ്ച് ഉത്തരവ്

നോട്ടീസ് നല്‍കാന്‍ ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് അന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. നിയമലംഘനം കണ്ടെത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. എനനാൽ നടപടി ഒന്നും ഉണ്ടാവാതിരിക്കുകയും കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് പമികൾ ആരംഭിക്കുകയും ചെയ്യുകയായിരുന്നുവെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. 2010 ല്‍ മരട് ഗ്രാമപഞ്ചായത്ത് മുനസിപ്പാലിറ്റിയായി ഉയര്‍ത്തി. പിന്നീട് വന്നത് യുഡിഎഫ് ഭരണ സമിതിയായിരുന്നു. 2013ല്‍ മരട് മുന്‍സിപാലിറ്റി ഹൈക്കോടതിയെ സമീപിച്ചു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ നഗരസഭക്ക് അധികാരം നല്‍കണമെന്നായിരുന്നു അപ്പീലിലെ വാദം. എന്നാൽ ഇതും ഹൈക്കോടതി തള്ളുകയായിരുന്നു.

അപ്പീൽ നൽകിയത് നാല് വർഷം കഴിഞ്ഞ്

അപ്പീൽ നൽകിയത് നാല് വർഷം കഴിഞ്ഞ്


പിന്നീട് നാല് വർഷം കഴിഞ്ഞ് നഗരസഭ അപ്പീൽ നൽകുകയായിരുന്നു. കെട്ടിടങ്ങളുടെ പണികള്‍ പൂര്‍ത്തിയായ ശേഷം നോട്ടീസ് നല്‍കാന്‍ അധികാരം വേണമെന്ന വാദം അംഗീകരിക്കാൻ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. തുടർന്നാണ് 2015ൽ തീരദേശ സംരക്ഷണ അതോറിറ്റി ഹൈക്കോടതിയിലെത്തുന്നത്. 2012ലെ കോടതി വിധി പുനപരിശോധിക്കണമെന്നും അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിച്ചത് എന്നുമായിരുന്നു ഹരജിയിലെ വാദം.

അവസാനം കേസ് സുപ്രീംകോടതിയിലേക്കെത്തി

അവസാനം കേസ് സുപ്രീംകോടതിയിലേക്കെത്തി

കെട്ടിടാനുമതി അപേക്ഷ പരിഗണിക്കുമ്പോള്‍ ഗ്രാമ പഞ്ചായത്തായിരുന്നു തീരദേശ പരിപാലന സംരക്ഷണ അതോറിറ്റിയുടെ അനുമതിക്കായി അപേക്ഷ അയക്കേണ്ടിയിരുന്നത്. എന്നാൽ പഞ്ചായത്ത് അത് നൽകിയിരുന്നില്ല. പഞ്ചായത്ത് അന്ന് വ്യക്തമാക്കിയിരുന്നത് തീരദേശ മേഖലയുടെ പരിധിയിൽ ഈ ഫ്ലാറ്റുകൾ നിൽക്കുന്ന പ്രദേശം ഉൾപെടില്ലന്നായിരുന്നുവെന്നാണ്. തുടർന്ന് തീരദേശ പരിപാലന സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് പരിഗണിക്കുമ്പോഴാണ് ഫ്ളാറ്റുകള്‍ പൊളിച്ച് കളയാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.

English summary
Marad flat issue; Crime branch will question former Panchayat members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X