കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ് വിഷയം; 343 ഫ്ലാറ്റുകളിൽ 325 ഉടമകൾ, 84 ഫ്ലാറ്റ് ഉടമകളെ ആർക്കുമറിയില്ല!

Google Oneindia Malayalam News

കൊച്ചി: മരടിലെ ഫ്ലാറ്റിലെ 48 ഉടമകളെ കുറിച്ച് ഒരു വിവരവുമില്ലെന്ന് റിപ്പോർട്ട്. മരടിൽ വിവാദത്തിലായിരിക്കുന്നത് 343 ഫ്ലാറ്റുകളാണ്. ഇതിൽ 325 ഉടമകളും ഉണ്ട്. ഇതിൽ 241 നഷ്ടപരിഹാര അപേക്ഷ എത്തിയത്. 214 അപേക്ഷകൾ കമ്മറ്റിക്ക് കൈമാറുകയും ചെയ്തു. എന്നാൽ 48 ഫ്ലാറ്റ് ഉടമകളെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് സ്നേഹിൽ കുമാർ സിങ് പറഞ്ഞു. ജെയ്ൻ കോറൽ കോവിലെ ഒരു ഫ്ലാറ്റ് ഉടമ പോലും സ്വന്തം പേരിൽ ഫ്ലാറ്റ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാൽ അവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതേസമയം ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ജനുവരി ഒമ്പതിന് മുമ്പ് പൂർത്തിയാക്കാൻ സാധിക്കും വിധമാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പൊളിക്കാൻ തീരുമാനിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്തത് അദ്ഭുതപ്പെടുത്തിയെന്നും സിങ് കൂട്ടിച്ചേർത്തു. പൊളികക്കുമ്പോൾ‌ കായൽ മലിനമാകാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം ഉടമയുടെ പേരിൽ തന്നെ

സ്ഥലം ഉടമയുടെ പേരിൽ തന്നെ

ഫ്ലാറ്റുകൾ പൊളിച്ചു മാറ്റിയാലും സ്ഥലം ഉടമയുടെ പേരിൽ തന്നെ ആയിരിക്കുമെന്ന് സബ് കലക്ടർ സ്നേഹിൽകുമാർ സിങ് വ്യക്തമാക്കയിട്ടുണ്ട്. ഏറ്റെടുക്കൽ ഉദ്ദേശിക്കുന്നില്ല. പുതിയ നിയമ പ്രകാരം ആയാൽ പോലും ഇതേ സ്ഥലത്തു പുതിയ കെട്ടിടത്തിന് അനുമതി ലഭിക്കില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. ഫ്ലാറ്റ് കേസിൽ ലഭിച്ച 241 അപേക്ഷകളിൽ ഇതുവരെ 107 പേർക്കു നഷ്ടപരിഹാരം അനുവദിച്ചു. ഇതിൽ 13 പേർക്കു മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക.

സത്യവാങ്മൂലം നൽകണം

സത്യവാങ്മൂലം നൽകണം

നഷ്ടപരിഹാരം അനുവദിച്ചു കിട്ടിയ മരടിലെ ഫ്ലാറ്റ് ഉടമകൾ നഗരസഭയിൽ സത്യവാങ്മൂലം നൽകണം. ബാങ്ക്‌ അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് സ്നേഹിൽകുമാർ സിങ് പറഞ്ഞു. ഇതിനുള്ള ഫോം നഗര സഭയിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. 200 രൂപയുടെ മുദ്രപ്പത്രത്തിൽ പൂരിപ്പിച്ചു നൽകുന്ന വിവരങ്ങൾ കൃത്യമാണെങ്കിൽ 2 ദിവസത്തിനകം അക്കൗണ്ടിൽ നിക്ഷേപിക്കും. മുദ്രപ്പത്രത്തിനു വെണ്ടറുടെ സേവനം നഗരസഭയിൽ താൽക്കാലികമായി ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാരും പിടിയിലാകും

രാഷ്ട്രീയക്കാരും പിടിയിലാകും

അതേസമയം തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് മരടില്‍ ഫ്‌ളാറ്റ്‌ നിര്‍മ്മിച്ച കേസില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കുമെന്ന് സൂചന ക്രൈംബ്രാഞ്ച് നൽകുന്നുണ്ട്. തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് രാഷ്ട്രീയക്കാരടക്കമുള്ളവര്‍ പിടിയിലാകുമെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.മൂന്നുപേര്‍ അറസ്റ്റിലായതിന് പിന്നാലെ ബാക്കിയുള്ള ഫ്‌ലാറ്റ് ഉടമകളും, കേസിലെ നാലാംപ്രതി മരട് പഞ്ചായത്ത് മുന്‍ ക്ലര്‍ക്ക് ജയറാം നായിക്കും ഒളിവില്‍ പോയിരിക്കുകയാണ്.കേസന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.

സന്ദീപ് മേത്തയ്ക്കായി അന്വേഷണം

സന്ദീപ് മേത്തയ്ക്കായി അന്വേഷണം

ഫ്ളാറ്റുകളിലൊന്നിന്റെ നിര്‍മാതാക്കളായ ജെയിന്‍ഹൗസിന്റെ ഉടമ സന്ദീപ് മേത്തയെ കണ്ടെത്തുന്നതിനായി ചെന്നൈയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. വിവരം അറിഞ്ഞ ജെയിന്‍ഹൗസ് എംഡിയായ സന്ദീപ് മേത്ത ചെന്നൈയില്‍ നിന്ന് കടന്നതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് തന്നെയാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി സൂചന നൽകുന്നത്.

English summary
Marad flat issue; No information about 84 flat owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X