കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ് വിഷയം; ഉടമകളുടെ അവസാനശ്രമം, സുപ്രീംകോടതിയിൽ റിട്ട് ഹർ‌ജി ഫയൽ ചെയ്തു!

Google Oneindia Malayalam News

മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി ഉത്തരവുകളും തുടർന്നുള്ള നടപടികളും മരട് നഗരസഭയിലെ സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളുടെ അടിയന്തചിര യോഗം തിങ്കളാഴ്ച വിളിച്ച് ചേർത്തിട്ടുണ്ടായിരുന്നു. എന്നാൽ അതിനിടയിൽ മരട് ഫ്ലാറ്റ് ഉടമകൾ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ഫ്ലാറ്റുടമകളുടെ ഭാഗം കേൾക്കാതെയാണ് വിധിയെന്ന് ഹർജിക്കാർ ആരോപിക്കുന്നത്.

<strong>നാസിലിനോട് ദേഷ്യമില്ല; പക്ഷേ, ചതിച്ചതാരാണെന്ന് അറിയണം, കണ്ടെത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി!</strong>നാസിലിനോട് ദേഷ്യമില്ല; പക്ഷേ, ചതിച്ചതാരാണെന്ന് അറിയണം, കണ്ടെത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി!

സുപ്രീംകോടതിയെ സർക്കാരും മരട് നഗരസഭയും കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചെന്നും ഹർജിക്കാർ പറയുന്നു. ഫ്ലാറ്റ് പൊളിക്കുന്നത് പ്രതിരോധിക്കുമെന്നും ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കുന്നു. ആരെയും ഫ്ലാറ്റിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി. അതേസമയം റ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മരട് നഗരസഭ.

Supreme Court

സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സാമ്പത്തിക പ്രതിസന്ധിക്കൊപ്പം താമസക്കാരുടെ പുരധിവാസവും നഗരസഭയെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ച് നീക്കേണ്ട അഞ്ച് ഫ്ലാറ്റുകളിലായി 350ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ അടിയന്തരമായ ഒഴിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇരുപതാം തിയ്യതിയോടെ വിധി നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിട്ടുള്ളത്. എന്നാൽ പൊളിച്ച് നീക്കൽ പരിപാടി ആരംഭിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എങ്ങിനെ നേരിടും എന്നതും നഗരസഭയക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.

English summary
Marad Flat owner's last attempt to avoid demolition, approaches SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X