മരട് ഫ്ളാറ്റ്; നഷ്ടപരിഹാരത്തുക കെട്ടിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: മരട് ഫ്ളാറ്റുകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി കെട്ടിവെക്കാന്‍ നിര്‍മാതാക്കളോട് സുപ്രീംകോടതി നിര്‍ദേശം നല്കി. ജയിന്, കായലോരം ഗ്രൂപ്പുകള്‍ ആറ് ആഴ്ച്ചക്കകം തുക കെട്ടിവെക്കണമെന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. ജെയിന് ഫ്ളാറ്റ് 12.24 കോടി രൂപയും കായലോരം 6 കോടി രൂപയുമാണ് കെട്ടിവെക്കേണ്ടത്. പണം കെട്ടിവെച്ചാലുടന് ബാക്കി നഷ്ടപരിഹാരത്തുക കണ്ടുകെട്ടിയ വസ്തുക്കള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുമെന്നും കോടതി അറിയിച്ചു.
മരടിലെ ഫ്ളാറ്റ് ഉടമകള്‍ പ്രാഥമിക നഷ്ടപരിഹാരമായി നാല് നിര്‍മാതാക്കളും കൂടി നല്‍കേണ്ടത് 61.50 കോടി രൂപയാണ്. എന്നാല്‍ ആകെ ലഭിച്ചത് 489 കോടി രൂപമാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി സുപ്രിം കോടതിയെ അറിയിച്ചു. 9.25 കോടി നല്‍കേണ്ട ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയത്. 2.89 കോടി രൂപ ആണ്. പതിനഞ്ചര കോടി നല്‍കേണ്ട ജയിന് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ നല്‍കിയത് രണ്ട് കോടി രൂപ മാത്രമാണ്.
17.5 കോടി നല്‍കേണ്ട ആല്‍ഫ സെറീന്,, 19.25 കോടി നല്‍കേണ്ട ഹോളി ഫെയ്ത്ത് എന്നിവ ഇത് വരെ ഒരു രൂപയും നല്‍കിയിട്ടില്ല. ലഭിച്ച തുകയില്‍ 12030000 രൂപ കമ്മിറ്റിയുടെ ചിലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ബാക്കിയുള്ള 3.89 കോടി രൂപയില്‍ 3.75 കോടി രൂപ സ്ഥിരനിക്ഷേപം ആയി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് സമിതി സുപ്രിം കോടതിയെ അറിയിച്ചു. നഷ്ടപരിഹാരത്തുക നല്കാന് തങ്ങളുടെ വസ്തുക്കള്‍ വില്ക്കാന് അനുവദിക്കണം എന്ന് ഫ്ളാറ്റ് നിര്‍മാതക്കള്‍ ഇന്നും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം നേരത്തെ എന്തുകൊണ്ട് സമിതിക്ക് മുമ്പാകെ ഉന്നയിച്ചില്ല എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് പണിത അധികൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാതെ ചീഫ് സെക്രട്ടറിക്കെതിരെ കോടതി സമര്‍പ്പിച്ച കോടതി ്ലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംവിധായകന് മേജര്‍ രവിയാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍