കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദീഖിന്റെ ഇടപെടല്‍ ഗുണം ചെയ്തു; നിലപാട് വ്യക്തമാക്കി ബൈജു... പണം കൈയ്യിലെത്തിയാല്‍ ഓകെ

Google Oneindia Malayalam News

കൊച്ചി: മരട് സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നു. നടന്‍ സിദ്ദീഖിന്റെ ഇടപെടലാണ് പരിഹാരത്തിലേക്ക് വഴി തെളിച്ചത്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. താരസംഘടന അമ്മയും ഇതിനോട് യോജിച്ചു.

ആദ്യം വിസമ്മതിച്ച ടോവിനോയും ജോജുവുമെല്ലാം പ്രതിഫലം കുറച്ചെങ്കിലും മരട് സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് നിലനിന്നിരുന്നത്. ഇപ്പോള്‍ ആ വിഷയത്തിലും പരിഹാരമായി. വിശദവിവരങ്ങല്‍ ഇങ്ങനെ....

 വിവാദം തുടങ്ങിയത് ഇങ്ങനെ

വിവാദം തുടങ്ങിയത് ഇങ്ങനെ

നടന്‍ ബൈജു കരാര്‍ തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു എന്ന് നിര്‍മാതാവ് പറഞ്ഞതോടെയാണ് വിവാദം പരസ്യമായത്. 20 ലക്ഷത്തിന്റെ കരാറാണ് ഒപ്പുവച്ചത് എന്ന് ബൈജു പറഞ്ഞിരുന്നു. എന്നാല്‍ 8 ലക്ഷത്തിന്റെ കരാറാണ് ഒപ്പുവച്ചത് എന്ന് നിര്‍മാതാവും പറഞ്ഞു. ഇതോടെ തര്‍ക്കം മുറുകിയിരുന്നു.

തെളിവ് എവിടെ

തെളിവ് എവിടെ

20 ലക്ഷത്തിന്റെ കരാറാണ് നിര്‍മാതാവുമായി ഒപ്പുവച്ചതെന്ന് ബൈജു പറഞ്ഞിരുന്നു. കരാര്‍ തുക പൂര്‍ണമായും നല്‍കാതെ ഡബ്ബ് ചെയ്യില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, നിര്‍മാതാവ് പറഞ്ഞത് മറ്റൊന്നായിരുന്നു. തെളിവ് നല്‍കാന്‍ ബൈജു നിര്‍മാതാവിനോട് ആവശ്യപ്പെടുകയും ചെയ്തു.

കരാര്‍ കൈയ്യിലില്ലേ?

കരാര്‍ കൈയ്യിലില്ലേ?

എട്ട് ലക്ഷത്തിന്റെ കരാറാണ് ഒപ്പുവച്ചത് എന്ന് നിര്‍മാതാവ് അവകാശപ്പെട്ടു. കരാറിന്റെ പകര്‍പ്പ് ഉള്‍പ്പെടെ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കി എന്നും അദ്ദേഹം പറഞ്ഞു. സംഘടനയും ഇക്കാര്യം സൂചിപ്പിച്ചു. എന്നാല്‍ കരാറിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ മുമ്പില്‍ കാണിക്കാമോ എന്ന് ബൈജു വെല്ലുവിളിച്ചു.

സിദ്ദീഖിന്റെ ഇടപെടല്‍

സിദ്ദീഖിന്റെ ഇടപെടല്‍

പ്രശ്‌ന പരിഹാരത്തിന് സിദ്ദീഖ് ഇടപെട്ടു. ഇതോടെ ബൈജു നിലപാട് മയപ്പെടുത്തി. കരാറിന്റെ പകര്‍പ്പ് നിര്‍മാതാവിന്റെ കൈയ്യിലില്ല എന്നാണ് അറിയുന്നത്. 15 ലക്ഷം രൂപ കിട്ടണമെന്ന് ബൈജു നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ 12.5 ലക്ഷം നല്‍കാമെന്ന് നിര്‍മാതാവ് അറിയിച്ചു. പണം കൈയ്യില്‍ കിട്ടിയില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കാമെന്ന് ബൈജുവും വ്യക്തമാക്കി.

മരട് 357

മരട് 357

മരട് 357 എന്ന ചിത്രം എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവരാണ് നിര്‍മിക്കുന്നത്. സംവിധായകന്‍ കണ്ണര്‍ താമരക്കുളമാണ്. ദേശീയതലത്തില്‍ ചര്‍ച്ചയായ മരട് ഫ്‌ളാറ്റ് പൊളിക്കലാണ് സിനിമയാകുന്നത്. ഫ്‌ളാറ്റിലെ 357 കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടമായത്. ഭൂമാഫിയയുടെ കുതന്ത്രങ്ങളുടെ തുറന്നുകാട്ടലാകും സിനിമ എന്നാണ് കരുതുന്നത്.

കിടിലന്‍ ഡയലോഗ്

കിടിലന്‍ ഡയലോഗ്

ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അനൂപ് മേനോന്റെ കിടിലന്‍ ഡയലോഗുമായിട്ടാണ് ടീസര്‍ പുറത്തിറങ്ങിയത്. അനധികൃതമായി കായല്‍ കൈയ്യേറി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പിന്നീട് പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പ്രതിഷേധം ഏറെ ഉയര്‍ന്നെങ്കിലും ഒടുവില്‍ പൊളിച്ചുനീക്കുകയാണ് ചെയ്തത്.

പ്രതിഫലം കുറയ്ക്കണം

പ്രതിഫലം കുറയ്ക്കണം

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സിനിമാ മേഖല പൂര്‍ണമായും തളര്‍ന്നിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയായാല്‍ തന്നെ പ്രതീക്ഷിച്ച വരുമാനം വിപണിയില്‍ നിന്ന് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ക്ക് പ്രതീക്ഷയില്ല. ഈ സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഓകെ എന്ന് അമ്മയും

ഓകെ എന്ന് അമ്മയും

നിര്‍മാതാക്കളുടെ ആവശ്യത്തോട് താരസംഘടന അമ്മയും അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെ മിക്ക താരങ്ങളും പ്രതിഫലം കുറച്ചു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഫലം കുറച്ചുവെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നാല്‍ ടൊവിനോയും ജോജുവുമാണ് പഴയ നിലപാട് തുടര്‍ന്നത്.

അനുമതി നല്‍കേണ്ട

അനുമതി നല്‍കേണ്ട

പ്രതിഫലം കുറയ്ക്കാത്ത താരങ്ങളുടെ സിനിമയ്ക്ക് അനുമതി നല്‍കേണ്ട എന്ന നിലപാടിലേക്ക് നിര്‍മാതാക്കളുടെ സംഘടന എത്തിയിരുന്നു. ടൊവിനോയുടെയും ജോജുവിന്റെയും സിനിമകള്‍ക്ക് വിലക്ക് വരുമോ എന്ന ചര്‍ച്ചയും ഉടലെടുത്തു. ഈ സാഹചര്യത്തിലും ഇരുവരും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായി.

ജോജു 30 ലക്ഷമാക്കി

ജോജു 30 ലക്ഷമാക്കി

പുതിയ ചിത്രത്തിന്റെ പ്രതിഫലം 50 ലക്ഷത്തില് നിന്ന് 30 ലക്ഷം രൂപയാക്കിയാണ് ജോജു ജോര്‍ജ് കുറച്ചത്. പ്രതിഫലം കൈയ്യില്‍ കിട്ടാതെ തന്നെ അഭിനയിക്കാന്‍ തയ്യാറാണെന്ന് ടൊവിനോയും പറഞ്ഞു. സിനിമ വിജയിച്ചാല്‍ നിര്‍മാതാവ് നല്‍കുന്ന ഷെയര്‍ സ്വീകരിക്കാം എന്നാണ് ടൊവിനോ പ്രതികരിച്ചത്.

മോഹന്‍ലാല്‍ പകുതിയാക്കി

മോഹന്‍ലാല്‍ പകുതിയാക്കി

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതിഫലം കുറച്ചിട്ടുണ്ട്. നേരത്തെ വാങ്ങിയിരുന്നതിന് പകുതിയാണ് താരം ഇപ്പോള്‍ വാങ്ങുന്നതത്രെ. എല്ലാ താരങ്ങളും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായി എന്ന് നിര്‍മാതാക്കളുടെ സംഘടന പിന്നീട് അറിയിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യം 2 ഇടുക്കിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.

യുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങിയുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങി

Recommended Video

cmsvideo
Narasimham deleted scene | Oneindia Malayalam

English summary
Maradu 357 Malayalam Movie; Actor Baiju santhosh settled after talk with Siddique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X