മരട് സംഭവം അതീവ ദുഃഖകരം; അപകടം സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്റ്ററെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി
കൊച്ചി: മരടില്‍ ഡേകെയര്‍ സെന്ററിലെ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് പിഞ്ചുമക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിക്കാനിയായ സംഭവം അതീവ ദു:ഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടികളുടേയും ആയയുടേയും കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Recommended Video

Morning News Round Up | Oneindia Malayalam
അപകടം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ കലക്റ്ററെ ചുമതലപ്പെടുത്തി. കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ പാലിക്കേണ്ട വ്യവസ്ഥകളെ സംബന്ധിച്ച് കര്‍ശനമായ നിബന്ധനകള്‍ സ്‌കൂള്‍ തുറക്കും മുമ്പ് തന്നെ നല്‍കിയിരുന്നു. നിബന്ധനകള്‍ക്ക് അനുസരിച്ചു തന്നെ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications