കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്‌ളാറ്റ് ഉടമകളുടെ പ്രതിഷേധം നഗരസഭാ യോഗത്തിലും; വാക്കുതര്‍ക്കം, കോടതിയും കനിഞ്ഞേക്കില്ല

Google Oneindia Malayalam News

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയം കൂടുതല്‍ സങ്കീര്‍ണമായിരിക്കെ ചേര്‍ന്ന നഗരസഭാ അടിയന്തര യോഗത്തിനിടെ ഉമടകളുടെ പ്രതിഷേധം. നഗരസഭയ്ക്ക് പുറത്ത് ഫ്‌ളാറ്റുമടകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കമുണ്ടായി.

Maradu

ഉടമകള്‍ സമര്‍പ്പിച്ച പുതിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഫ്‌ളാറ്റ് പൊളിക്കാനുള്ള നീക്കവുമായി നഗരസഭ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഉമടകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്‌ളാറ്റ് പൊളിച്ചുനീക്കാനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. വന്‍കിട കമ്പനികളില്‍ നിന്ന് പൊളിക്കുന്നതിനുള്ള ക്ഷണപത്രം സ്വീകരിക്കാന്‍ നടപടികള്‍ തുടങ്ങി. ഈ മാസം 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. വിഷയത്തില്‍ മറ്റു ഹര്‍ജികള്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉടമകള്‍ സമര്‍പ്പിച്ച പുതിയ റിട്ട് ഹര്‍ജി സുപ്രീംകോടതി ഇനി പരിഗണിക്കാന്‍ സാധ്യതയില്ല. അതേസമയം, ഉടമകള്‍ക്ക് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സാധിക്കും.

ഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞുഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞു

ഫ്‌ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഉടമകള്‍. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചിരന്നു. ഈ വേളിയിലും ഉടമകളുടെ പ്രതിഷേധമുണ്ടായി. ഉടന്‍ ഫ്‌ളാറ്റ് ഒഴിയാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം. താമസക്കാരുടെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. തീരസംരക്ഷണ നിയമം ലംഘിച്ചാണ് ഫ്‌ളാറ്റ് നിര്‍മിച്ചത് എന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.

English summary
Maradu Flat Demolition: Owners Protest in Municipal meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X