മരട് ഫ്‌ളാറ്റിലുള്ളവര്‍ അഞ്ചുദിവസത്തിനകം ഒഴിയണമെന്ന് നഗരസഭ; ഒഴിയില്ലെന്ന് ഉമടകള്‍
കൊച്ചി: വിവാദമായ ഫ്‌ളാറ്റിലുള്ളവരോട് അഞ്ചുദിവസത്തിനകം ഒഴിയാന്‍ മരട് നഗരസഭ ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് ഉടമകള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. ഫ്‌ളാറ്റ് പൊളിച്ച് സുപ്രീംകോടതി വിധി നടപ്പാക്കാനാണ് തീരുമാനം. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഫ്‌ളാറ്റുടമകള്‍ നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഫ്‌ളാറ്റ് ഉടമകളുടെ പ്രതിനിധികളെ യോഗത്തില്‍ പ്രവേശിപ്പിച്ചില്ല.

ഫ്‌ളാറ്റ് പൊളിച്ചുനീക്കുന്നതിന് വന്‍കിട കമ്പനികളില്‍ നിന്ന് ക്ഷണപത്രം സ്വീകരിക്കാന്‍ നഗരസഭ നടപടികള്‍ തുടങ്ങി. ഈ മാസം 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.
വിഷയത്തില്‍ മറ്റു ഹര്‍ജികള്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉടമകള്‍ സമര്‍പ്പിച്ച പുതിയ റിട്ട് ഹര്‍ജി സുപ്രീംകോടതി ഇനി പരിഗണിക്കാന്‍ സാധ്യതയില്ല. അതേസമയം, ഉടമകള്‍ക്ക് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സാധിക്കും.
ഫ്‌ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഉടമകള്‍. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചിരന്നു. ഈ വേളിയിലും ഉടമകളുടെ പ്രതിഷേധമുണ്ടായി. താമസക്കാരുടെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. തീരസംരക്ഷണ നിയമം ലംഘിച്ചാണ് ഫ്‌ളാറ്റ് നിര്‍മിച്ചത് എന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.












Click it and Unblock the Notifications