കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്‌ളാറ്റിലുള്ളവര്‍ അഞ്ചുദിവസത്തിനകം ഒഴിയണമെന്ന് നഗരസഭ; ഒഴിയില്ലെന്ന് ഉമടകള്‍

Google Oneindia Malayalam News

കൊച്ചി: വിവാദമായ ഫ്‌ളാറ്റിലുള്ളവരോട് അഞ്ചുദിവസത്തിനകം ഒഴിയാന്‍ മരട് നഗരസഭ ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് ഉടമകള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. ഫ്‌ളാറ്റ് പൊളിച്ച് സുപ്രീംകോടതി വിധി നടപ്പാക്കാനാണ് തീരുമാനം. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഫ്‌ളാറ്റുടമകള്‍ നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഫ്‌ളാറ്റ് ഉടമകളുടെ പ്രതിനിധികളെ യോഗത്തില്‍ പ്രവേശിപ്പിച്ചില്ല.

Maradu

ഫ്‌ളാറ്റ് പൊളിച്ചുനീക്കുന്നതിന് വന്‍കിട കമ്പനികളില്‍ നിന്ന് ക്ഷണപത്രം സ്വീകരിക്കാന്‍ നഗരസഭ നടപടികള്‍ തുടങ്ങി. ഈ മാസം 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.

വിഷയത്തില്‍ മറ്റു ഹര്‍ജികള്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉടമകള്‍ സമര്‍പ്പിച്ച പുതിയ റിട്ട് ഹര്‍ജി സുപ്രീംകോടതി ഇനി പരിഗണിക്കാന്‍ സാധ്യതയില്ല. അതേസമയം, ഉടമകള്‍ക്ക് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സാധിക്കും.

ഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞുഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞു

ഫ്‌ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഉടമകള്‍. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചിരന്നു. ഈ വേളിയിലും ഉടമകളുടെ പ്രതിഷേധമുണ്ടായി. താമസക്കാരുടെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. തീരസംരക്ഷണ നിയമം ലംഘിച്ചാണ് ഫ്‌ളാറ്റ് നിര്‍മിച്ചത് എന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.

English summary
Maradu Flat Demolition process starts: Eviction Notice to Owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X