കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഫോടക വസ്തുക്കള്‍ നിറച്ചു; മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ഇങ്ങനെ! രാവിലെ 8 മുതല്‍ നിരോധനാജ്ഞ

Google Oneindia Malayalam News

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവ് പ്രകാരം ശനിയാഴ്ച രാവിലെയാണ് മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കുന്നത്.രാവിലെ 11 ന് തന്നെ ആദ്യ സ്ഫോടനം നടക്കും.കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റാണ് ആദ്യം പൊളിക്കുന്നത്.

എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് 215 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് തകര്‍ക്കുക. ഇപ്പോള്‍ തന്നെ ഫ്ളാറ്റിലെ വിവിധ നിലകളിലായി സ്ഫോടക വസ്തുക്കള്‍ നിറച്ചിട്ടുണ്ട്. 1540 ഹോളുകളിലായാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്നത്. മിനിറ്റുകളുടെ ഇടവേളയില്‍ തന്നെ ആല്‍ഫാ ഇരട്ട ഫ്ളാറ്റുകളിലും സ്ഫോടനം നടക്കും. ഒന്നാം ഘട്ടം രാവിലെ 9 മുതല്‍ 12.30 വരെയുള്ള സമയത്തിനകം പൂര്‍ത്തിയാക്കും.

 maraduflat

ആല്‍ഫ സെറീന 400 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് തകര്‍ക്കുന്നത്. ഇരട്ട ഫ്ളാറ്റായതിനാല്‍ ഇരു കെട്ടിടങ്ങളിലും 200 കിലോ വീതം സ്ഫോടക വസ്തുക്കള്‍ തുല്യമായി നിറച്ചാണ് ഫ്ളാറ്റുകള്‍ പൊളിക്കുക. 7 നിലകളിലായി 3500 ഹോളുകളിലാണ് സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത്.ഞായറാഴ്ചയാണ് ജയിന്‍ കോറല്‍ പൊളിക്കുക. 395 കിലോ സ്ഫോടക വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്.

നാല് നിലകളില്‍ 2860 ഹോളുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചാകും സ്ഫോടനം ഉണ്ടാകുക. ഉച്ചയ്ക്ക് രണ്ട് മണിയോട ഗോള്‍ഡന്‍ കായലോരം പൊളിക്കും. ഇവിടെ 15 കിലോ സ്ഫോടക വസ്തുക്കളാണ് ഉപയോഗിക്കുക.ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് നാല് വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. കരയിലും കായലിലും പോലീസ് നിരീക്ഷണമുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷ്ണര്‍ വിജയ് സാക്കറെ പറഞ്ഞു.

200 മീറ്റര്‍ ചുറ്റളവില്‍ ഡ്രോണും ബോട്ടുകളും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.നിലവില്‍ ഫ്ളാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുകയാണ്. ഡ്രോണ്‍ പോലുള്ളവ പറത്തുന്നത് വലിയ അപകടത്തിന് കാരണമായേക്കും. അത്തരം നടപടി സ്വീകരിച്ചാല്‍ ഡ്രോണ്‍ വെടിവെച്ചിടുമെന്നും പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

മരട് ഫ്ലാറ്റുകൾ നാളെ നിലംപൊത്തും; സുരക്ഷാ പരിശോധനകൾ അന്തിമ ഘട്ടത്തിലെത്തി, മോക്ഡ്രിൽ വെള്ളിയാഴ്ചമരട് ഫ്ലാറ്റുകൾ നാളെ നിലംപൊത്തും; സുരക്ഷാ പരിശോധനകൾ അന്തിമ ഘട്ടത്തിലെത്തി, മോക്ഡ്രിൽ വെള്ളിയാഴ്ച

മരടിന് പിന്നാലെ ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ടും പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവ്മരടിന് പിന്നാലെ ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ടും പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവ്

English summary
Marad flat demolition; this is how it happens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X