കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിയാന്‍ സമയം വേണമെന്ന് മരട് ഫ്‌ളാറ്റുടമകള്‍; ഒക്ടോബര്‍ മൂന്ന് കടക്കരുതെന്ന് സര്‍ക്കാര്‍

Google Oneindia Malayalam News

കൊച്ചി: മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. താമസക്കാരുമായി കളക്ടര്‍ ചര്‍ച്ച നടത്തി. ഒഴിയാന്‍ സമയം അനുവദിക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒക്ടോബര്‍ മൂന്നിന് അപ്പുറം പോകാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭാ ഉദ്യോഗസ്ഥരും ഫ്‌ളാറ്റിലെത്തി താമസക്കാരുമായി ചര്‍ച്ച നടത്തി.

Maradu

നിയമപ്രകാരമുള്ള ഒഴിപ്പിക്കല്‍ നോട്ടീസ് ഇതുവരെ ലഭിച്ചില്ലെന്ന് മരട് ഭവന സംരക്ഷണ സമിതി അറിയിച്ചു. പുതിയ താമസസ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കണം. അതിന്റെ വാടകയും സര്‍ക്കാര്‍ നല്‍കണം. നഷ്ടപരിഹാരം എത്രയും പെട്ടെന്ന് ലഭിക്കണം. ഫ്‌ളാറ്റ് ഒഴിയാന്‍ ഒരുമാസമെങ്കിലും അനുവദിക്കണം എന്നിവയാണ് താമസക്കാരുടെ ആവശ്യങ്ങള്‍.

സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

അതേസമയം, ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിന് മുന്നില്‍ ഉടമ ജയകുമാര്‍ വെള്ളിക്കാവ് നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. അഞ്ച് ദിവസത്തിനകം ഒഴിയാന്‍ സാധിക്കില്ലെന്നും കൂടുതല് സമയം വേണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഈ ഫ്‌ളാറ്റിലാണ് കൂടുതല്‍ താമസക്കാരുള്ളത്. 90 ദിവസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഫ്‌ളാറ്റ് പൊളിച്ചുനീക്കാനുള്ള ചുമതല സബ് കളക്ടര്‍ സ്‌നേഹല്‍കുമാര്‍ ഐഎഎസിനാണ്.

ഇന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ട എന്നാണ് കളക്ടറുടെ തീരുമാനം. ഫ്‌ളാറ്റ് ഉടമകളുടെ പ്രതിനിധികള്‍ കളക്ടറുമായി ചര്‍ച്ച നടത്തി. എം സ്വരാജ് എംഎല്‍എയും ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടുതല്‍ സമയം തേടുകയാണ് ഉടമകള്‍. വിവാദമായ ഫ്‌ളാറ്റുകളില്‍ നിന്ന് ചിലര്‍ ഒഴിഞ്ഞുപോയിട്ടുണ്ട്. പുനരധിവാസം വേണ്ടവര്‍ക്ക് പ്രത്യേക അപേക്ഷ നല്‍കാന്‍ സബ് കളക്ടര്‍ ഇന്നും സമയം നല്‍കിയിട്ടുണ്ട്.

English summary
Maradu Flat Evacuation Process starts; Not Compelled Now, Official Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X