കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ്; ആരെയും തെരുവിൽ ഇറക്കില്ല, സൗകര്യം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം!

Google Oneindia Malayalam News

കൊച്ചി: സുപ്രീംകോടതിയുടെ വിധി അനുസരിച്ച് മരട് ഫ്ലാറ്റ് പൊളിക്കാനുള്ള തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങി കഴിഞ്ഞു. ഫ്ലാറ്റ് ഉടമകൾ ഇപ്പോഴും പ്രതിഷേധത്തിലാണ്. എന്നാൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികളെ തുടര്‍ന്ന് മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയേണ്ടി വരുന്ന കുടുംബങ്ങളെ താമസിപ്പിക്കാൻ മരട് നഗരസഭയുമായി സഹകരിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

<strong>അസമത്വ ഇന്ത്യയില്‍ നിന്ന് മോചനം വിദൂരം; ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു, ആരോഗ്യമേഖലിയിലും രാജ്യം പരാജയം, സാമ്പത്തിക അസമത്വം രാജ്യത്തെ ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുന്നു, റിപ്പോർട്ട് പുറത്ത്!</strong>അസമത്വ ഇന്ത്യയില്‍ നിന്ന് മോചനം വിദൂരം; ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു, ആരോഗ്യമേഖലിയിലും രാജ്യം പരാജയം, സാമ്പത്തിക അസമത്വം രാജ്യത്തെ ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുന്നു, റിപ്പോർട്ട് പുറത്ത്!

ആരും ഭവന രഹിതരായി തെരുവിൽ ഇറങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടാവില്ലെന്നും, ഫ്ളാറ്റുകളില്‍ താമസിക്കുന്ന പ്രായം ചെന്നവരെയും രോഗികളെയും എത്രയും വേഗം അവിടെനിന്നു മാറ്റുന്നതിനു ബന്ധുക്കൾ സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ളാറ്റുകളില്‍നിന്ന് ഒഴിയുന്നവരില്‍ പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭാ സെക്രട്ടറിക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകിയാൽ ഉടൻ ഇതിനുള്ള നടപടി സ്വാകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

Maradu flat

Recommended Video

cmsvideo
മരട് ഫ്ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും നിര്‍ത്തി

പ്രായം ചെന്നവർക്കും രോഗികൾക്കും . വൈദ്യസഹായമടക്കം ആവശ്യമായ എല്ലാ പിന്തുണയും നഗരസഭയും ജില്ലാ ഭരണകൂടവും നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഫഅലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു. ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് കെഎസ്ഇബി സംഘം നാല് ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ജല വിതരണവും നിർത്തി വെച്ചിരിക്കുകയാണ്.

English summary
Maradu flat issue; District administration provide acommodation for flat owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X