കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് വിഷയം; യുഡിഎഫിൽ ഭിന്നത ഉടലെടുത്തു, അതൃപ്തി വ്യക്തമായി ആർഎസ്പി രംഗത്ത്!!

Google Oneindia Malayalam News

കൊല്ലം: മരട് ഫ്ലാറ്റ് വിഷയത്തിൽ യുഡിഎഫിനുള്ളിൽ ഭിന്നതയെന്ന് റിപ്പോർട്ട്. ആർഎസ്പിയാണ് അഭിപ്രായ ഭിന്നതയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ നടപടി സ്വീകരിക്കണണെന്നാണ് ആർഎസ്പിയുടെ നിലപാട്. മരട് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ ആര്‍എസ്പി എംപിയായ എൻകെ പ്രേമചന്ദ്രൻ കത്തിൽ ഒപ്പിട്ടിരുന്നില്ല.

<strong>പാലാ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസിൽ മ‍ഞ്ഞുരുകുന്നു, ഇനി പ്രശ്നങ്ങളില്ല? കാരണം ഇത്!</strong>പാലാ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസിൽ മ‍ഞ്ഞുരുകുന്നു, ഇനി പ്രശ്നങ്ങളില്ല? കാരണം ഇത്!

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്നാണ് ആർഎസ്പിയുടെ നിലപാട്. ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെയും ഫ്ലാറ്റ് നിർമ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്ലവീകരിക്കണമെന്നും ആർഎസ്പി ആവശ്യപ്പെടുന്നു. ഇത്രയും ഗൗരവമുള്ള വിഷയം ആയിട്ടുപോലും യുഡിഎഫിൽ ഇക്കാര്യം ചർച്ച ചെയ്യാത്തതിലുള്ള അതൃപ്തിയും ആർഎസ്പി രേഖപ്പെടുത്തി.

എംപിമാരുടെ കത്ത്

എംപിമാരുടെ കത്ത്


350-ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചത്. മരട് നഗരസഭ ഫ്ളാറ്റ് ഉടമകളില്‍നിന്ന് നികുതി സ്വീകരിക്കുന്നുണ്ടെന്നും നിയമലംഘനത്തെക്കുറിച്ച് ഉടമകള്‍ക്ക് അറിവില്ലായിരുന്നുവെന്നും കത്തില്‍ പറയുന്നു. മനുഷ്യത്വപരമായ സമീപനം മരട് വിഷയത്തില്‍ വേണമെന്നും എംപിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം

നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം

അതേസമയം മരട് ഫ്ലാറ്റ് വിഷയത്തില്‍ ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വിഎസ്അച്യുതാനന്ദൻ. ഈ ഫ്ലാറ്റുകള്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവര്‍ക്കും അവര്‍ക്ക് പ്രചോദനം നല്‍കിയവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ളാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

താൽക്കാലിക നമ്പർ

താൽക്കാലിക നമ്പർ

മരടിലെ വിവാദ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് നഗരസഭ നല്‍കിയത് താല്‍കാലിക കെട്ടിട നമ്പറായിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകളായിരുന്നെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കളായ ആല്‍ഫ വെഞ്ച്വേഴ്‌സിനും ജെയ്ന്‍ ഹൗസിങ്ങിനും നഗരസഭ നല്‍കിയത് യുഎ നമ്പര്‍ മാത്രമാണെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. കോടതി ഉത്തരവ് വന്നാൽ ഒഴിയണം എന്ന ഉപോധിയോടെയാണ് രണ്ട്ഫ്ലാറ്റുകൾക്ക് ഇത്തരത്തിൽ നമ്പർ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

നിർമ്മാതാക്കൾക്കെതിരെ ഉടമകൾ

നിർമ്മാതാക്കൾക്കെതിരെ ഉടമകൾ

ഫ്ലാറ്റുകളുടെ അനുമതി സംബന്ധിച്ച കാര്യങ്ങള്‍ മറച്ചുവെച്ചാണ് നിര്‍മാതാക്കള്‍ തങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ വിറ്റതെന്നാണ് ഇപ്പോള്‍ ഫ്ലാറ്റ് ഉടമകള്‍ പറയുന്നത്. ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പുള്ള നിയമപരമായ പ്രശ്നങ്ങൾക്ക് ഫ്ലാറ്റ് നിർമ്മാതാക്കളാണ് ഉത്തരവാദികളെന്നും അവർ പറയുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് ഉടമകള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. അതേസമയം ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഈ ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന വ്യക്തി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. പൊളിച്ചുനീക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നതിന് പുറമേ ഇതുവരെ പരിസ്ഥിതി മലിനീകരണം നടത്തിയതിന് പിഴ ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

English summary
Maradu flat issue: RSP against flat builders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X