കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ് വിഷയം; ഒഴിയാനുള്ള അവസാന ദിനം ഇന്ന്, പിന്തുണയുമായി രാഷ്ട്രീയ പാർട്ടികൾ, ഗവർണർ ഇടപെടും?

Google Oneindia Malayalam News

Recommended Video

cmsvideo
മരടിലെ ഫ്‌ളാറ്റുടമകള്‍ ഇനി എങ്ങോട്ടേക്ക്

കൊച്ചി: മരടിലെ ഫ്ലാറ്റ് ഒഴിയാനുള്ള ഉടമകളുടെ അവസാന ദിനം ഞായറാഴ്ച അവസാനിക്കും. ഒഴിഞ്ഞുപോയില്ലെങ്കിൽ സെക്രട്ടറിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികൾ സ്വീകരിക്കുമെന്നാണ് നഗരസഭ ഇഉടമകൾക്ക് നൽകിയ നോട്ടീസ് പറയുന്നത്. എന്നാൽ താമസക്കാരെ മാറ്റുന്ന വിഷയത്തിൽ പരസ്പരം പഴിചാരുകയാണ് ജില്ല ഭരണകൂടവും നഗരസഭയും.

അതേസമയം ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകും. ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും ഉടമകൾ ഹർജി സമർപ്പി്കുക. പ്രതിഷേധം ശക്തമാക്കി ഫ്ലാറ്റ് ഉടമകൾ നഗരസഭയ്ക്കു മുന്നിൽ റിലേ സത്യഗ്രഹം തുടങ്ങിയിട്ടുണ്ട്. നഗരസഭയുടെ നോട്ടിസ് പ്രകാരം മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള താമസക്കാരുടെ സമയം ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അവസാനിക്കുക.

രാഷ്ട്രീയ പാർട്ടികൾ രംഗത്ത്

രാഷ്ട്രീയ പാർട്ടികൾ രംഗത്ത്


അതേസമയം ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഫ്ലാറ്റ് ഉടമകൾ. പ്രവൃത്തി സമയത്തു നഗരസഭയ്ക്കു മുന്നിലും ബാക്കി സമയങ്ങളിൽ കുണ്ടന്നൂർ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് പരിസരത്തുമാണ് ഉടമകൾ സമരം ചെയ്യുന്നത്. സമരത്തിന് പിന്തുണയുമായി നിരവധി രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ തുടങ്ങിയവർ സമരം ചെയ്യുന്നവരെ സന്ദർശിച്ചിരുന്നു.

ഗവർണർ ഇടപെടും?

ഗവർണർ ഇടപെടും?


പ്രശ്നത്തിൽ ഗവർണർ ഇടപെടുമെന്നത് പ്രതീക്ഷയോടെയാണ് ഉടമകൾ കാണുന്നത്. സെപ്റ്റംബർ 10-ന് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ശനിയാഴ്ച വരെയായിരുന്നു ഒഴിയാനുള്ള സമയപരിധി. എന്നാൽ, നോട്ടീസ് വിതരണംചെയ്തത് പുറപ്പെടുവിച്ച തീയതി കഴിഞ്ഞതിനാലായതിനാലാണ് സമയപരിധി ഞായറാഴ്ച വരെയാക്കിയത്. നഗരസഭയുടെ നോട്ടീസിന് കായലോരം ഫ്ളാറ്റ് ഉടമകൾ മാത്രമാണ് മറുപടി നൽകിയിരിക്കുന്നത്.

മൗലികാവകാശത്തിന്റെ ലംഘനം

മൗലികാവകാശത്തിന്റെ ലംഘനം

നോട്ടീസ് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഒരു തരത്തിലും ഒഴിഞ്ഞുപോകില്ലെന്നുമാണ് മറുപടി. എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, എം. സ്വരാജ് എംഎൽഎ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ, മുൻ മന്ത്രിമാരായ കെവി തോമസ്, കെ ബാബു, പിസി തോമസ് തുടങ്ങിയവരും ശനിയാഴ്ച സമരക്കാർക്ക് ഐക്യദാർഢ്യവുമായി രംഗത്ത് എത്തിയിരുന്നു.

ഒഴിയേണ്ടത് 375 കുടുംബങ്ങൾ

ഒഴിയേണ്ടത് 375 കുടുംബങ്ങൾ


375 കുടുംബങ്ങളാണ് ഫ്ലാറ്റുകളിലുള്ളത്. ഒഴിപ്പിക്കുകയാണെങ്കിൽ ഇവരെ താമസിപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്ലാറ്റുകൾ, മറ്റ് കെട്ടിടങ്ങൾ, ക്യാംപുകൾ പ്രവർത്തിപ്പിക്കാവുന്ന സ്കൂളുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അതതു വില്ലേജ് ഓഫീസർമാർ കണയന്നൂർ തഹസിൽദാർക്ക് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്നാണ് നഗദരസഭയുടെ വാദം. അതേസമയം ഫ്ലാറ്റുകൾ പൊളിക്കാൻ നഗരസഭ നൽകിയ പരസ്യത്തിനു ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.

English summary
Maradu flat issue; Today is the last day to vacate the flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X