• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മരട് ഫ്ലാറ്റുകൾ നാളെ നിലംപൊത്തും; സുരക്ഷാ പരിശോധനകൾ അന്തിമ ഘട്ടത്തിലെത്തി, മോക്ഡ്രിൽ വെള്ളിയാഴ്ച

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ശനിയാഴ്ച പൊളിക്കും. സ്ഫോടക വസ്തുക്കൾ നിറച്ച മരടിലെ ഫ്ലാറ്റുകളിൽ സുരക്ഷാ പരിശോധനകൾ അന്തിമ ഘട്ടത്തിലെത്തി. സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടെത്തി വിലയിരുത്തിയിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച മരടിലെ ഫ്ലാറ്റുകളിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയായതോടെ ഇനിയുള്ള മണിക്കൂറുകൾ നിർണായകമാണ്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മോക്ഡ്രിൽ വെള്ളിയാഴ്ച നടത്തും. ഹോളിഫെയ്ത്ത് എച്ച്ടുഒയാണ് ആദ്യം വീഴുന്നത്. ശനിയാഴ്ച രാവിലെ 11-ന്. അര മണിക്കൂറിനകം ആൽഫ സെറീനിന്റെ രണ്ട് ടവറുകളും നിലംപതിക്കും. ഞായറാഴ്ച രാവിലെ 11-ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർന്നുവീഴും. വ്യാഴാഴ്ച അന്തിമ വിലയിരുത്തലുകളായിരുന്നു നടന്നത്.

200 മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും

200 മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും

ഹോളിഫെയ്ത്ത് എച്ച്ടുഒ., ആൽഫ സെറീൻ ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ളവരെ ശനിയാഴ്ച രാവിലെ ഒമ്പതുമണിക്കു മുമ്പ് ഒഴിപ്പിക്കും. എട്ടു മുതൽ നാലു വരെ ഇത്രയും ഭാഗത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 200 മീ. അകലെ നിന്ന് സ്ഫോടനങ്ങൾ കാണാൻ കഴിയും. പറക്കൽ രഹിത മേഖലകൂടിയാണിത്.

ഐഐടി സംഘം സ്ഥലത്തെത്തി

ഐഐടി സംഘം സ്ഥലത്തെത്തി

ഒഴിപ്പിക്കുന്ന പ്രദേശത്ത് വ്യാഴാഴ്ച അടയാളമായി കൊടി വെച്ചുതുടങ്ങി. ഫ്രാറ്റുകൾ വീഴുമ്പോഴുള്ള പ്രകമ്പനം പഠിക്കാൻ ചെന്നൈ ഐഐടി സംഘം എത്തിയിട്ടുണ്ട്. ഇവർ ഇതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് വ്യാഴാഴ്ച വൈകീട്ട് ഫ്ലാറ്റുകൾ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. 325-ഓളം കുടുംബങ്ങളുടെ കളിചിരികൾ മുഴങ്ങിയ അവരുടെ പ്രിയപ്പെട്ട വീടിന്റെ ആയുസ്സാണ് നാളെ ഒരു ദിവസംകൊണ്ട് തകരാൻ പോകുന്നത്.

ആശങ്ക വേണ്ട

ആശങ്ക വേണ്ട

ആൽഫ സെറീനിൽ സ്ഫോടകവസ്തു നിറയ്ക്കുന്നത് വ്യാഴാഴ്ചയും പൂർത്തിയായില്ല. രണ്ട് ടവറുകളിൽ ഒരെണ്ണത്തിലേ പണി തീർന്നിട്ടുള്ളൂ. രണ്ടാം ടവറിൽ കുറച്ചുകൂടി ജോലി ബാക്കിയുണ്ടെന്ന് ഉന്നതഉദ്യോഗസ്ഥൻ വ്യാഴാഴ്ച അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ സ്ഫോടനങ്ങൾ നടത്തുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മരടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചിരുന്നു.

cmsvideo
  Maradu People Vary Of Their Lives Because Of Flat Demolition | Oneindia Malayalam
  പ്രധാന കൺട്രോൾ റൂം മരട് നഗരസഭയിൽ

  പ്രധാന കൺട്രോൾ റൂം മരട് നഗരസഭയിൽ

  ജില്ല ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മോക്ഡ്രിൽ നടനന്നു. ജനങ്ങൾക്കുള്ള ജാഗ്രതയും ഗതാഗത നിയന്തണവും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങൾ കാര്യക്ഷമമാക്കുക എന്നതാണ് മോക് ഡ്രിൽ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള പ്രധാന കൺട്രോൾ റൂം തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ മരട് നഗരസഭയിൽ ആരംഭിച്ചിട്ടുണ്ട്. പെട്രോനെറ്റിന്റെ ഓഫീസിലും കുണ്ടന്നൂർ പാലത്തിന്റെ സമീപവുമായായിരിക്കും സ്ഫോടനം നിയന്ത്രിക്കുന്നതിനുള്ള ഷെഡുകൾ നിർമിക്കുക.

  English summary
  Maradu flat will be demolished on Saturday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X