14 വര്‍ഷം; 2006 ജൂൺ 17 മുതല്‍ 2020 ജനുവരി 11 വരെ; പൊളിച്ചടുക്കുന്ന മരട് ഫ്ലാറ്റിന്‍റെ നാള്‍വഴികള്‍
എറണാകുളം: സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്ലാറ്റുകള്‍ ഇന്നും നാളെയുമായി പൊളിച്ചു നീക്കുന്നു. ശനിയാഴ്ച്ച രാവിലെ 11 മണിയോടെ കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്ത്, 10 മിനിട്ടിന് ശേഷം നെട്ടൂര്‍ ആല്‍ഫ സൈറീനിലെ ഇരട്ട ടവര്‍ എന്നിവയാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ആദ്യം പൊളിക്കുന്നത് മറ്റ് രാണ്ട് ഫ്ലാറ്റുകള്‍ ഞായറാഴ്ച്ചയാണ് പൊളിക്കുന്നത്.
സ്ഫോടന വസ്തുക്കള്‍ നിറച്ച മുഴുവന്‍ ഫ്ലാറ്റുകളിലും പൊട്ടിതകരാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷമാണ് മരടിലെ വിവാദ ഫ്ലാറ്റുകള്‍ നിലംപൊത്തുന്നത്. മരട് ഫ്ലാറ്റ് കേസിലെ നാള്‍ വഴികള്‍ ഇങ്ങനെ..

2006 ജൂൺ 17
തീരദേശ നിയന്ത്രണ മേഖല (സിആർഇസെഡ്) വിജ്ഞാപനം പാലിച്ച് മാത്രമെ കെട്ടിട നിർമാണ അനുമതി നൽകാവൂ എന്ന് കേരള തീരദേശ പരിപാലന അതോറിറ്റി (കെസിഇസഡ്‌എംഎ) എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുന്നു.

2006 സെപ്‌തംബർ 19
കുണ്ടന്നൂരില്‍ ഹോളി ഫെയ്ത് എച്ച്2ഒ, നെട്ടൂരില്‍ ആൽഫ വെൻച്വേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കെ വി ജോസ് ഗോൾഡൻ കായലോരം, ജെയ്ൻ ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷന്റെ നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ് എന്നിവയ്ക്ക് മരട് ഗ്രാമപഞ്ചായത്ത് നിര്‍മാണാനുമതി നല്‍കുന്നു.

2007 മെയ് 18
നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സീനിയര്‍ ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടില്‍ പറയുന്ന 31 കെട്ടിടങ്ങളുടെ അനുമതി റദ്ദാക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം.
2007 ജൂണ്‍ 4:- ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്.

2007 ജൂലൈ
പഞ്ചായത്തിന്റെ നോട്ടീസിന് മറുപടി നല്‍കാതെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നു.
2007 ജൂലൈ 31:- പഞ്ചായത്തിന്റെ നോട്ടീസ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി ഉത്തരവ്. ഫ്ലാറ്റ് നിർമാണം തടസ്സമില്ലാതെ തുടരുന്നു.
2010 നവംബർ:- മരട് പഞ്ചായത്ത് മരട് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു

2012 സെപ്‌തംബർ 19
ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായി ഹൈക്കോടതി സിംഗിൾബെഞ്ച് വിധി. നിർമാണത്തിൽ തീരദേശപരിപാലന നിയമം ലംഘിച്ചിട്ടുണ്ടെന്ന കാര്യം ബിൽഡർമാരും പഞ്ചായത്തും മറച്ചുവച്ചതായി ആരോപണം. അഞ്ചു ഫ്ലാറ്റുകളുടെ കേസുകളും ഒരു പരാതിയാക്കിയായിരുന്നു ഹൈക്കോടതി വിധി

2013
സിംഗിൾ ബഞ്ച് വിധികൾക്കെതിരെ മരട് നഗരസഭ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മന്‍റ് അതോറിറ്റിയും കക്ഷി ചേര്‍ന്നു.
2015 ജൂണ്‍ 2:- നഗരസഭയുടെ റിട്ട് അപ്പീലുകള്‍ തള്ളി സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ശരിവെക്കുന്നു.
2015 നംവബര്‍ 11:- വിധി പുനഃപരിശോധിക്കണമെന്ന കേരള കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റിയുടെ ഹർജിയും ഹൈക്കോടതിയും തള്ളി.

2016-2018
2016 ജനുവരി:- ഫ്ലാറ്റ് നിർമാണം തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി കെസിഇസഡ്‌എംഎ സുപ്രീംകോടതിയെ സമീപിച്ചു.
2018 നവംബർ 27; നിയമലംഘനങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗസമിതിയെ നിയോഗിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, മരട് മുൻസിപ്പൽ സെക്രട്ടറി, ജില്ലാ കലക്ടർ എന്നിവരടങ്ങുന്ന സമിതിയെ ആണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്.

2019 മെയ് 8
ഫ്ലാറ്റുകൾ നിര്‍മിച്ചിരിക്കുന്നത് സിആർഇസഡ് മൂന്നില്‍ പെടുന്ന മേഖലകളിലാണെന്ന് മൂന്നംഗസമിതിയുടെ റിപ്പോർട്ട്. ജസ്‌റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടു.
2019 സെപ്‌തംബർ 6:- സെപ്‌തംബർ 20 നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രീംകോടതിയുടെ അന്ത്യശാസനം.

സെപ്റ്റംബർ 15
ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ നഗരസഭ നൽകിയ നോട്ടിസിന്റെ കാലാവധി അവസാനിച്ചു.
സെപ്റ്റംബർ 28: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സുപ്രീംകോടതി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാന്‍ തീരുമാനം.
ഡിസംബര്‍ 24: ജനുവരി 11, ജനുവരി 12 തിയതികളിലായി ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കൊച്ചിയിൽ ചേർന്ന മേൽനോട്ട സമിതിയോഗത്തിൽ തീരുമാനം.
2020 ജനുവരി 11,12: ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്ന ദിവസം
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications