കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 വര്‍ഷം; 2006 ജൂൺ 17 മുതല്‍ 2020 ജനുവരി 11 വരെ; പൊളിച്ചടുക്കുന്ന മരട് ഫ്ലാറ്റിന്‍റെ നാള്‍വഴികള്‍

Google Oneindia Malayalam News

എറണാകുളം: സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്ലാറ്റുകള്‍ ഇന്നും നാളെയുമായി പൊളിച്ചു നീക്കുന്നു. ശനിയാഴ്ച്ച രാവിലെ 11 മണിയോടെ കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്ത്, 10 മിനിട്ടിന് ശേഷം നെട്ടൂര്‍ ആല്‍ഫ സൈറീനിലെ ഇരട്ട ടവര്‍ എന്നിവയാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ആദ്യം പൊളിക്കുന്നത് മറ്റ് രാണ്ട് ഫ്ലാറ്റുകള്‍ ഞായറാഴ്ച്ചയാണ് പൊളിക്കുന്നത്.

സ്ഫോടന വസ്തുക്കള്‍ നിറച്ച മുഴുവന്‍ ഫ്ലാറ്റുകളിലും പൊട്ടിതകരാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷമാണ് മരടിലെ വിവാദ ഫ്ലാറ്റുകള്‍ നിലംപൊത്തുന്നത്. മരട് ഫ്ലാറ്റ് കേസിലെ നാള്‍ വഴികള്‍ ഇങ്ങനെ..

2006 ജൂൺ 17

2006 ജൂൺ 17

തീരദേശ നിയന്ത്രണ മേഖല (സിആർഇസെഡ്‌) വിജ്ഞാപനം പാലിച്ച്‌ മാത്രമെ കെട്ടിട നിർമാണ അനുമതി നൽകാവൂ എന്ന്‌ കേരള തീരദേശ പരിപാലന അതോറിറ്റി (കെസിഇസഡ്‌എംഎ) എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുന്നു.

2006 സെപ്‌തംബർ 19

2006 സെപ്‌തംബർ 19

കുണ്ടന്നൂരില്‍ ഹോളി ഫെയ്ത് എച്ച്‌2ഒ, നെട്ടൂരില്‍ ആൽഫ വെൻച്വേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കെ വി ജോസ് ഗോൾഡൻ കായലോരം, ജെയ്ൻ ഹൗസിങ്‌ ആൻഡ് കൺസ്ട്രക്‌ഷന്റെ നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ് എന്നിവയ്ക്ക് മരട് ഗ്രാമപഞ്ചായത്ത് നിര്‍മാണാനുമതി നല്‍കുന്നു.

2007 മെയ് 18

2007 മെയ് 18

നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സീനിയര്‍ ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടില്‍ പറയുന്ന 31 കെട്ടിടങ്ങളുടെ അനുമതി റദ്ദാക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം.

2007 ജൂണ്‍ 4:- ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്.

2007 ജൂലൈ

2007 ജൂലൈ

പഞ്ചായത്തിന്റെ നോട്ടീസിന് മറുപടി നല്‍കാതെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നു.

2007 ജൂലൈ ‌‌‌‌31:- പഞ്ചായത്തിന്റെ നോട്ടീസ്‌ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി ഉത്തരവ്‌. ഫ്ലാറ്റ്‌ നിർമാണം തടസ്സമില്ലാതെ തുടരുന്നു.

2010 നവംബർ:- മരട് പഞ്ചായത്ത് മരട് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു

2012 സെപ്‌തംബർ 19

2012 സെപ്‌തംബർ 19

ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായി ഹൈക്കോടതി സിംഗിൾബെഞ്ച്‌ വിധി. നിർമാണത്തിൽ തീരദേശപരിപാലന നിയമം ലംഘിച്ചിട്ടുണ്ടെന്ന കാര്യം ബിൽഡർമാരും പഞ്ചായത്തും മറച്ചുവച്ചതായി ആരോപണം. അഞ്ചു ഫ്ലാറ്റുകളുടെ കേസുകളും ഒരു പരാതിയാക്കിയായിരുന്നു ഹൈക്കോടതി വിധി

2013

2013

സിംഗിൾ ബഞ്ച് വിധികൾക്കെതിരെ മരട് നഗരസഭ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മന്‍റ് അതോറിറ്റിയും കക്ഷി ചേര്‍ന്നു.

2015 ജൂണ്‍ 2:- നഗരസഭയുടെ റിട്ട് അപ്പീലുകള്‍ തള്ളി സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ശരിവെക്കുന്നു.

2015 നംവബര്‍ 11:- വിധി പുനഃപരിശോധിക്കണമെന്ന കേരള കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റിയുടെ ഹർജിയും ഹൈക്കോടതിയും തള്ളി.

2016-2018

2016-2018

2016 ജനുവരി:- ഫ്ലാറ്റ്‌ നിർമാണം തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചാണെന്ന്‌ ചൂണ്ടിക്കാട്ടി കെസിഇസഡ്‌എംഎ സുപ്രീംകോടതിയെ സമീപിച്ചു.


2018 നവംബർ 27; നിയമലംഘനങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗസമിതിയെ നിയോഗിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, മരട് മുൻസിപ്പൽ സെക്രട്ടറി, ജില്ലാ കലക്ടർ എന്നിവരടങ്ങുന്ന സമിതിയെ ആണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്.

2019 മെയ്‌ 8

2019 മെയ്‌ 8

ഫ്ലാറ്റുകൾ നിര്‍മിച്ചിരിക്കുന്നത് സിആർഇസഡ്‌ മൂന്നില്‍ പെടുന്ന മേഖലകളിലാണെന്ന് മൂന്നംഗസമിതിയുടെ റിപ്പോർട്ട്‌. ജസ്‌റ്റിസ്‌ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടു.


2019 സെപ്‌തംബർ 6:- സെപ്‌തംബർ 20 നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രീംകോടതിയുടെ അന്ത്യശാസനം.

സെപ്റ്റംബർ 15

സെപ്റ്റംബർ 15

ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ നഗരസഭ നൽകിയ നോട്ടിസിന്റെ കാലാവധി അവസാനിച്ചു.


സെപ്റ്റംബർ 28: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സുപ്രീംകോടതി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാന്‍ തീരുമാനം.

ഡിസംബര്‍ 24: ജനുവരി 11, ജനുവരി 12 തിയതികളിലായി ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കൊച്ചിയിൽ ചേർന്ന മേൽനോട്ട സമിതിയോഗത്തിൽ തീരുമാനം.

2020 ജനുവരി 11,12: ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്ന ദിവസം

 ജോസിനും ജോസഫിനുമല്ല, കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തരണം; യുഡിഎഫില്‍ അവകാശവാദവുമായി ജേക്കബ് വിഭാഗം ജോസിനും ജോസഫിനുമല്ല, കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തരണം; യുഡിഎഫില്‍ അവകാശവാദവുമായി ജേക്കബ് വിഭാഗം

 പൗരത്വ നിയമ ഭേദഗതി: കേരളത്തില്‍ ബിജെപിക്കാര്‍ക്ക് തന്നെ സംശയങ്ങള്‍ ബാക്കി, തുറന്നു പറഞ്ഞ് നേതാക്കള്‍ പൗരത്വ നിയമ ഭേദഗതി: കേരളത്തില്‍ ബിജെപിക്കാര്‍ക്ക് തന്നെ സംശയങ്ങള്‍ ബാക്കി, തുറന്നു പറഞ്ഞ് നേതാക്കള്‍

 കൂടത്തായി; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മാതാവ്, ഡിനി,ഫ്ളവേര്‍സ് ടിവി എന്നിവര്‍ക്ക് കോടതി നോട്ടീസ് കൂടത്തായി; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മാതാവ്, ഡിനി,ഫ്ളവേര്‍സ് ടിവി എന്നിവര്‍ക്ക് കോടതി നോട്ടീസ്

English summary
maradu flats; case history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X